അധിക ലഗേജ് ആനുകൂല്യവുമായി ഗൾഫിലെ എയർലൈൻസ്

അധിക ലഗേജ് ആനുകൂല്യവുമായി ഗൾഫിലെ എയർലൈൻസ്

ഒമാൻ എയർ യാത്രക്കാർക്കു അധിക ലഗേജ് ആനുകൂല്യം നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് കിലോ അധിക ലഗേജും കൊണ്ടു പോകനായിട്ട് സാധിക്കും. യാത്രക്കാരെ ആകർഷിക്കാനാണ് ഈ നീക്കം. നിലവിൽ ഓഫ് സീസണിനായതിനാൽ ഈ സമയം പരമാവധി യാത്രക്കാരെ ആകർഷിക്കാൻ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലഗേജുകളിലായി 40 കിലോ വരെ കൊണ്ടു പോകാം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ സ്ഥങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡിസംബർ 15 വരെയാണ് ഓഫർ. സലാലയിൽ നിന്നും മസ്‌കത്തിൽ നിന്നും യാത്ര ചെയുന്നവർക്കു മാത്രമേ ഈ ഓഫറിനു അർഹതയുള്ളൂ.

 

Leave a Reply

Your email address will not be published.