ഐഎസ്എൽ: കൊൽക്കത്ത വിയർക്കും

ഐഎസ്എൽ: കൊൽക്കത്ത വിയർക്കും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നു വർഷത്തെ ചരിത്രത്തിൽ രണ്ടുതവണയും കിരീടം നേടിയ ടീമാണ് അറ്റ്‌ലറ്റിക്കോ ഡി കൊൽക്കത്ത. ഒന്നും മൂന്നും സീസണുകളിലായിരുന്നു കിരീടം. രണ്ടാം സീസണിൽ സെമിയിലുമെത്തി. അവിടെ ചെന്നൈയിൻ എഫ്‌സി 4-2-ന് അവരുടെ മോഹങ്ങളെ കെടുത്തി. രണ്ടുതവണയും കേരളാ ബ്ലാസ്റ്റേഴ്‌സായിരുന്നു ഫൈനലിലെ എതിരാളികൾ. ആദ്യ സീസണിൽ ഒരു ഗോളിനും മൂന്നാം സീസണിൽ ടൈബ്രേക്കറിലുമായിരുന്നു കൊൽക്കത്തയുടെ വിജയം.

അടിമുടി മാറ്റങ്ങളുമായാണ് നാലാം സീസണിൽ കിരീടം നിലനിർത്താൻ അവർ ഇറങ്ങുന്നത്. കഴിഞ്ഞ തവണ കിരീടം നേടിയ ടീമിലുണ്ടായിരുന്ന മുഴുവൻ വിദേശതാരങ്ങളേയും ഒഴിവാക്കയിട്ടുണ്ട്. ഇന്ത്യൻ താരങ്ങളിൽ നാലു പേരെ മാത്രം നിലനിർത്തി. പുതിയ പരിശീലകനും വന്നു. ഈ മാറ്റങ്ങൾ കളത്തിലെങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇനി അറിയേണ്ടത്. അതിനിനി ദിവസങ്ങൾ മാത്രം.

ഇക്കുറി ടീമിന്റെ പേര് അറ്റ്‌ലറ്റിക്കോ ഡി കൊൽക്കത്ത എല്ല. ‘അമർ ടൊമാർ കൊൽക്കത്ത’ അഥവാ ‘എടികെ’ എന്നാണ്. കഴിഞ്ഞ മൂന്നു സീസണുകളിലും കൊൽക്കത്താ ടീമിന്റെ സഹ ഉടമകളായിരുന്നു സ്പാനിഷ് ടീം അറ്റ്‌ലറ്റിക്കോ മാഡ്രിഡ്. അവരുടെ ഓഹരികൾ ആർപി ഗ്രൂപ്പ് ചെയർമാനായ സഞ്ജീവ് ഗോയിങ്ക വാങ്ങിയതോടെയാണ് ബന്ധം വിച്ഛേദിക്കപ്പെ’ത്. അതോടെ പേരും മാറി.

എട്ടു വിദേശതാരങ്ങളാണ് ഇക്കുറി ടീമിലുള്ളത്. മുഴുവൻപേരും യൂറോപ്പിൽ നിന്നുള്ളവർ. കഴിഞ്ഞ സീസൺ വരെ സ്പാനിഷ് കളിക്കാർക്കായിരുന്നു ടീമിൽ മേൽക്കൈ. ഇത്തവണ സ്‌പെയിനിൽ നിന്ന് ഒരു കളിക്കാരൻ മാത്രമേയുള്ളു. മൂന്നുപേർ ഇംഗ്ലണ്ടിൽ നിന്നാണ്. മറ്റുള്ളവർ പോർച്ചുഗൽ, അയർലൻഡ്, ഫിൻലൻഡ് എിവിടങ്ങളിൽ നിന്നുള്ളവരും. പരിശീലകനും ടെക്‌നിക്കൽ ഡയറക്ടറും ഇംഗ്ലണ്ടിൽ നിന്നു തന്നെ. ഒറ്റനോട്ടത്തിൽ മികച്ച ടീമിനെയാണ് അവർ രംഗത്തിറക്കുന്നതും.

പരിശീലകൻ-ടെഡി ഷെറിംഗ്ഘാം (51-ഇംഗ്ലണ്ട് )

മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും ഇംഗ്ലണ്ടിന്റേയും മുൻ സ്‌ട്രൈക്കർ. പ്രൊഫഷണൽ ഫുട്‌ബോളിൽ 755 മൽസരങ്ങൾ കളിച്ച പരിചയം. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 97 മുതൽ 2001-വരെ 104 മൽസരങ്ങളും ടോട്ടനത്തിനായി 70 മൽസരങ്ങളും വെസ്റ്റ് ഹാമിനായി 76 മൽസരങ്ങളും കളിച്ചു. ഇംഗ്ലീഷ് ദേശീയ ടീമിനു വേണ്ടി 51 മൽസരങ്ങളും കളിച്ചിട്ടുണ്ട്. പരിശീലന രംഗത്തുവന്നിട്ട് രണ്ടു വർഷം മാത്രമേയായിട്ടുള്ളൂ.

ടെഡി ഷെറിംഗൽ

ഇംഗ്ലീഷ് ലീഗിൽ ഫോർത്ത് ടയറിലെ ലീഗ് രണ്ടിൽ കളിക്കുന്ന ‘സ്റ്റെവനേജ് എഫ്‌സി’ യുടെ പരിശീലകനായിരുന്നു ടെഡി. അവിടെ നിന്നാണ് കൊൽക്കത്തയിലേക്ക് വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകനായ സർ അലക്‌സ് ഫെർഗൂസൻ ഉൾപ്പെടെ പ്രഗത്ഭരായ നിരവധി പരിശീലകരുടെ കീഴിൽ കളിച്ചിട്ടുള്ള ടെഡിക്ക് ഈ കുറവ് ഒരു കുറവായിരിക്കണമെന്നില്ല. എന്തായാലും ടീമിനെ ആകെ ഊർജ്ജസ്വലമാക്കാൻ പോന്ന പരിശീലകനാണ് ടെഡി എന്ന കാര്യത്തിൽ സംശയം വേണ്ട.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം വെസ് ബൗണിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ടെഡിയും കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ മൊളസ്റ്റീന്റെ ശിഷ്യനുംകൂടിയാണ് ടെഡി എന്ന കാര്യവും ഓർക്കാം.

വിദേശകളിക്കാർ.

1. ജൂസി ജാസ്‌കലേനിയൻ (ഗോൾകീപ്പർ-ഫിൻലന്റ്-42)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് ജൂസി എന്ന ആറടി മൂന്നിഞ്ചുകാരൻ. 1992-ൽ പ്രൊഫഷണൽ ഫുട്‌ബോളിലേക്കുവന്ന ജൂസി ആ വർഷം മുതൽ 2012 വരെ ബോൾട്ടൻ വാണ്ടേഴ്‌സിനുവേണ്ടി പതിനഞ്ചുവർഷം തുടർച്ചയായി കളിച്ചു. 474 മൽസരങ്ങൾ. 2012-ൽ വെസ്റ്റ്ഹാമിൽ ചേർന്ന ജൂസി അവർക്കുവേണ്ടി 57 മൽസരങ്ങളും കളിച്ചിട്ടുണ്ട്. ഇപ്പോൾ വിഗൻ അറ്റ്‌ലറ്റിക്‌സിൽ നിന്നാണ് കൊൽക്കത്തിയിലേക്ക് വരുന്നത്.

ജൂസി ജാസ്‌കലേനിയൻ

ഫിൻലൻഡ് ദേശീയ ടീമിന് വേണ്ടി 56 മൽസരങ്ങളും കളിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും പരിചയസമ്ബനായ ഗോൾകീപ്പറാണ് ജൂസി. ഒരു പക്ഷേ സൂപ്പർ ലീഗ് നാലാം സീസണിലെ മികച്ച ഗോൾകീപ്പറും അദ്ദേഹം തന്നെ. പ്രായം ജൂസിയെ ഒട്ടും തളർത്തിയിട്ടില്ല എന്ന കാര്യവും കൂടി ഓർക്കാം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്രയോ ലോകോത്തര സ്‌ട്രൈക്കർമാരെ നേരിട്ടിട്ടുള്ള ജൂസിയെ സൂപ്പർ ലീഗ് മൽസരങ്ങൾ ഭയപ്പെടുത്താൻ പോകുന്നില്ല. അദ്ദേഹത്തിന്റെ മകൻ വില്ല്യം ഇപ്പോൾ വെസ്റ്റ്ഹാം ജൂനിയർ ടീമിന്റെ ഗോൾകീപ്പറാണ്.

2. ജോർഡി (ഡിഫൻഡർ-30-സ്‌പെയിൻ).

റയൽ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്ന കളിക്കാരനാണ് ജോർഡി. പക്ഷേ അവരുടെ സീനിയർ ടീമിൽ കാലുറപ്പിക്കാനായില്ല. 2013-മുതൽ 16-വരെ റയൽ ബെറ്റിക്‌സിന് വേണ്ടി 24 മൽസരങ്ങളും 2009-മുതൽ പത്തുവരെ സെൽറ്റാവിഗോയ്ക്കുവേണ്ടി 30 മൽസരങ്ങളും കളിച്ചു. സ്‌പെയിനിന്റെ ദേശീയ ടീമിൽ ഇടംപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും ജോർഡിയെ ഗൗരവമായിത്തന്നെ എടുക്കേണ്ടിവരും.

3. ടോം തോർപ്പ് (24-ഇംഗ്ലണ്ട്-ഡിഫന്റർ)

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്ന കളിക്കാരനാണ് ടോം തോർപ്പ്. 16 മുതൽ 21 വരെയുള്ള എല്ലാ ഏജ് ഗ്രൂപ്പിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2012-ൽ 19 വയസിന് താഴെയുള്ളവരുടെ യൂറോകപ്പിൽ ഇംഗ്ലണ്ടിന്റെ നായകനുമായിരുന്നു. 2014-മുതൽ ഒരു വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരുെങ്കിലും ഒരു മൽസരം മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ. അതിനുശേഷം ബ്രിമ്മിംഹാം സിറ്റിയ്ക്കും ബാഡ്‌ഫോഡ് സിറ്റി എഫ്‌സിക്കും ബോൾട്ടൻ വാണ്ടേഴ്‌സിനും കളിച്ചു. അവിടെ നിന്നാണ് ഇപ്പോൾ കൊൽക്കത്തയിൽ എത്തിയിട്ടുള്ളത്.

4. കോൾ ബെക്കർ (34-ഇംഗ്ലണ്ട്-അറ്റാക്കിംഗ് മിഡ്ഫീൽഡർ)

2003-ൽ പ്രൊഫഷണൽ ഫുട്‌ബോളിലേക്കുവന്ന കോൾബെക്കർ ഇംഗ്ലണ്ടിന്റെ ‘സി’ ടീമിൽ കളിച്ചിട്ടുണ്ട് എുള്ളതാണ് എടുത്തു പറയാനുള്ള ഒരേയൊരു കാര്യം. ചെറുകിട ക്ലബ്ബുകളായിരുന്നു അദ്ദേഹത്തിന്റെ മേച്ചിൽപ്പുറങ്ങൾ. ബോൾട്ടൻ വാണ്ടേഴ്‌സിൽ നിന്നാണിപ്പോൾ കൊൽക്കൊത്തയിൽ എത്തിയിട്ടുള്ളത്. കോവന്ററി സിറ്റിക്കുവേണ്ടി 160 മൽസരങ്ങൾ കളിച്ചിട്ടുണ്ട്. ചെറുകിട ക്ലബ്ബുകളാണെങ്കിലും എല്ലാ ടീമുകൾക്കുമായി 462 മൽസരങ്ങൾ കളിച്ചു. ഈ അനുഭവങ്ങൾ സൂപ്പർ ലീഗിലും അദ്ദേഹത്തെ സഹായിച്ചേക്കും.

5. കോണർ തോമസ് (24-ഇംഗ്ലണ്ട്-മിഡ്ഫീൽഡർ)

കവന്ററി സിറ്റി എഫ്‌സിയുടെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്ന കളിക്കാരനാണ് കോണർ തോമസ്. അവരുടെ സീനിയർ ടീമിനുവേണ്ടി ഇതുവരെ 100 മൽസരങ്ങളും കളിച്ചു. ഇംഗ്ലണ്ടിന്റെ 17, 18 വയസിന് താഴെയുള്ളവരുടെ ദേശീയ ടീമുകളിലും കളിച്ചിട്ടുണ്ട്.

6. സെക്യൂന (30-പോർച്ചുഗൽ-ഫോർവേഡ്)

പോർച്ചുഗലിലെ വിക്ടോറിയ സെറ്റിബോളിന്റെ യൂത്ത് സിസ്റ്റത്തിലൂടെ പുറത്തുവന്ന കളിക്കാരനാണ് സെക്യൂന. അവിടെ നിന്ന് ഡിപ്പോർട്ടീവോ നാഷണലിലേക്ക് വന്നു. പോർച്ചുഗലിന്റെ 16 മുതൽ 20 വരെയുള്ളവരുടെ ദേശീയ ടീമിലും കളിച്ചിട്ടുണ്ട്.

7. റോബീ കീൻ (37-അയർലൻഡ് ഫോർവേഡ്)

ലോകം കണ്ട മികച്ച മുന്നേറ്റ നിരക്കാരിൽ ഒരാളാണ് കൊൽക്കത്തയുടെ മാർക്കി പ്ലയർ കൂടിയായ റോബീ കീൻ. ഒരു പക്ഷേ ഇക്കുറി സൂപ്പർ ലീഗിൽ കളിക്കുന്ന ഏറ്റവും മികച്ച രണ്ടു കളിക്കാരിൽ ഒരാൾ റോബീകീൻ തെയാകും.

1997-ൽ വോൾവി റെഹാംപ്ടനിലൂടെ പ്രൊഫഷണൽ ഫുട്‌ബോളിലേക്കുവന്ന റോബീ കീൻ 2002-മുതൽ 2008 വരെ ടോട്ടനം, 2008-മുതൽ 2009 വരെ ലിവർപൂൾ, 2011-12 വരെ വെസ്റ്റ് ഹാം എന്നീ പ്രമുഖ ക്ലബ്ബുകളിൽ കളിച്ചു. അമേരിക്കൻ സോക്കർ ലീഗിലെ ലാ ഗാലക്‌സിയിൽ നിന്നാണിപ്പോൾ കൊൽക്കത്തയിലേക്ക് വരുന്നത്. ആകെ 12 പ്രൊഫഷണൽ ടീമുകൾക്കായി 726 മൽസരങ്ങൾ കളിച്ചിട്ടുണ്ട്. അയർലണ്ടിന്റെ ദേശീയ ടീമിനുവേണ്ടി 146 മൽസരങ്ങളും കളിച്ചു. 68 ഗോളും നേടി.

റോബീ കീൻ

മുന്നേറ്റനിരയിൽ എവിടേയും ഉപയോഗിക്കാൻ കഴിയുന്ന കളിക്കാരനാണ് റോബീ കീൻ. സാങ്കേതികത്തികവും വേഗതയും വിഷനുമാണ് അദ്ദേഹത്തെ വേറിട്ടു നിറുത്തുന്നത്. ടീമിനുവേണ്ടി അങ്ങേയറ്റം സമർപ്പിതനുമാണ് അദ്ദേഹം. 37 വയസായെങ്കിലും റോബീകീനിന്റെ കാലുകളെ അത് ഇനിയും ബാധിച്ചിട്ടില്ല. ഇപ്പോഴും മിന്നുന്ന ഫോമിലാണദ്ദേഹം. സൂപ്പർ ലീഗിന്റെ നാലാം സീസണിൽ കൊൽക്കത്തയ്ക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമെങ്കിൽ അതിന്റെ ക്രെഡിറ്റ് തീർച്ചയായും റോബീ കീനിനായിരിക്കും. എതിരാളികളെ കുഴയ്ക്കുന്നതും റോബീ കീൻ എന്ന ഘടകമാകും.

7. നജാസിക്യുക്കി (34-ഫോർവേഡ്-ഫിൻലൻഡ് )

യുഗോസ്ലാവിയക്കാരനാണ് യഥാർഥത്തിൽ നജാസിക്യുക്കി. ഫിൻലൻഡിൽ പൗരത്വമുള്ളതിനാൽ അവരുടെ ദേശീയതാരമായാണ് അറിയപ്പെടുത്. 2002-ൽ ഫിൻലൻഡിലെ ലാഹിദി എഫ്‌സി യിലൂടെ പ്രൊഫഷണൽ ഫുട്‌ബോളിലേക്കുവന്ന നജാസി ചെറുകിട ക്ലബ്ബുകളുടെ താരമായിരുന്നു. ഫിൻലൻഡിലെ ഇന്റർ ടർക്കുവിൽ നിന്നാണിപ്പോൾ കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്. ഇതുവരെ 17 ക്ലബ്ബുകൾക്കായി ഇരുന്നൂറോളം മൽസരങ്ങൾ കളിച്ച പരിചയമുണ്ട്.

 

ഈ നിരയിൽ റോബീകീനിനേയും ഗോൾകീപ്പർ ജൂസിയേയും ഒഴിവാക്കിയാൽ മറ്റു വിദേശതാരങ്ങൾ ശരാശരിക്കാർ മാത്രമാണെ് അരെക്കുറിച്ചുള്ള വസ്തുതകൾ ബോധ്യമാക്കും. യഥാർഥത്തിൽ സൂപ്പർ താരങ്ങളായിരിക്കില്ല ഈ ശരാശരിക്കാരായിരിക്കും കൊൽക്കത്ത ടീമിന്റെ ഭാവി നിർണയിക്കുക. സൂപ്പർ ലീഗിന്റെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും.

റോബീ കീനിനേയും, ജൂസിയേയും നജാസിയേയും ഒഴിവാക്കിയാൽ മറ്റുള്ള വിദേശകളിക്കാർ 30-ന് താഴെ മാത്രം പ്രായമുള്ളവരും താരതമ്യേന യുവാക്കളുമാണ്. അതിന്റെ ഗുണം ടീമിന് ചെറുതായിരിക്കില്ല. വിശേഷിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് വിപുലീകരിച്ചുകൊണ്ടിരിക്കേ ഇവിടെത്തന്നെ തുടർന്നും കളിക്കാനുള്ള ശമം ഇവരിൽ നിന്നുണ്ടാകും. അതിനാൽ തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ അവർ പുറത്തെടുക്കുകയും ചെയ്യും.

ഫിൻലൻഡുകാരനായ ജൂസി തന്നെയായിരിക്കും കൊൽക്കത്തയുടെ ഒന്നാം ഗോൾ കീപ്പർ. സുരക്ഷിതമായ കരങ്ങളാണ് പരിചയസമ്ബനായ ജൂസിയുടേത്. അദ്ദേഹത്തെ പരാജയപ്പെടുത്താൽ എതിർ സ്‌ട്രൈക്കർമാർക്ക് എളുപ്പമായിരിക്കില്ല. ആറടി മൂിഞ്ചുകാരനായ ജൂസിയെ ഹൈബോൾ കൊണ്ട് ഭയപ്പെടുത്താനുമാകില്ല. കൊൽക്കത്തയുടെ ഏറ്റവും വലിയ ബലവും ആത്മവിശ്വാസവും ഈ ഗോൾ കീപ്പറായിരിക്കും.

പ്രതിരോധത്തിൽ സ്‌പെയിനിന്റെ ജോർഡിയും ഇംഗ്ലണ്ടിന്റെ ടോം തോർപ്പുമുണ്ടാകും. ദേശീയ ടീമിൽ കളിക്കാൻ ഇടം കിട്ടിയിട്ടില്ലെങ്കിലും ഇടത്തരം ടീമുകളിൽ നാനൂറിലധികം മൽസരം കളിച്ച പരിചയമുണ്ട് ജോർഡിക്ക്. ആറടി ഒരിഞ്ച് ഉയരമുള്ള ജോർഡി പ്രതിരോധത്തിൽ തിളങ്ങുമെന്ന കാര്യം തീർച്ചയാണ്. തൊട്ടുപിന്നിൽ ജൂസിയെപ്പോലൊരു ഗോൾ കീപ്പറും കൂടിയാകുമ്‌ബോൾ ഏതു സാഹസത്തിനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടാകും. സ്റ്റോപ്പർബാക്ക് പൊസിഷനിലാണ് ജോർഡി കളിക്കുക.

അദ്ദേഹത്തോടൊപ്പം ഇംഗ്ലണ്ടുകാരനായ ടോം തോർപ്പും കൂടിവരുമ്‌ബോൾ കരുത്ത് ഇര’ിയാകും. ഇംഗ്ലണ്ടിന്റെ സീനിയർ ടീമിൽ കളിക്കാനായ’ില്ലെങ്കിലും ജൂനിയർ ടീമുകളിൽ കളിച്ച പരിചയം 24 കാരനായ തോർപ്പിന് വേണ്ടുവോളമുണ്ട്. ഒപ്പം ഇടത്തരം ക്ലബ്ബുകളിൽ കളിച്ചപരിചയവും. ആറടി രണ്ടിഞ്ചാണ് തോർപ്പിന്റെ ഉയരം. സൂപ്പർ ലീഗിൽ തിളങ്ങാനൊരുങ്ങിയാകും തോർപ്പ് കളത്തിലിറങ്ങുക.

മധ്യനിരയിലും മികച്ച രണ്ട് വിദേശികളുണ്ട്. കാൾബെക്കറും കോണർതോമസും. രണ്ടു പേരും ഇംഗ്ലീഷുകാർ. ആറടിക്കുമേൽ ഉയരമുള്ളവർ. ബെക്കർക്കു പ്രായം മുപ്പത്തിനാലും കോണാർ തോമസിന് ഇരുപത്തിനാലും. ഇംഗ്ലണ്ടിന്റെ ദേശീയ ജൂനിയർ ടീമുകളിൽ തുടർച്ചയായിക്കളിച്ച പരിചയമാണ് കോണാർ തോമസിന്റേത്. ബെക്കർക്ക് ചെറുകിട ക്ലബ്ബുകളിൽ കളിച്ച പരിചയവും. പക്വതയും യൗവനവുമാണ് ഇവരുടെ മധ്യനിരയിലെ ഒത്തുചേരലിന്റെ രസതന്ത്രം. ഈ കൂട്ടുകെട്ട് മധ്യനിരയെ ഭാവനാസമ്ബവും ചടുലവുമാക്കിയേക്കാം.

വിദേശകളിക്കാരുടെ ഏറ്റവും ശക്തമായ സാന്നിധ്യം മുേറ്റനിരയിലാണ്. ഇതിഹാസതാരം റോബീകീനും പോർച്ചുഗൽകാരൻ സെക്യൂനയും ഫിൻലന്റുകാരൻ നജാസിയുമാണ് ഇവിടെ ഒത്തുചേരുക. മുപ്പതു കടന്ന കളിക്കാരാണ് ഇവരെല്ലാം. ലോകമറിയുന്ന റോബീകീനിന്റെ സിദ്ധികൾ വിവരിക്കേണ്ടതില്ല. നജാസി ഫിൻലൻഡിന്റെ ദേശീയ താരമാണ്. സെക്യൂന പോർച്ചുഗലിന്റെ ജൂനിയർ ടീമുകളിൽ നിരന്തരസാന്നിധ്യമായിരുന്ന കളിക്കാരനും. കളിക്കളത്തിൽ റോബീകീനിന്റെ മനസു വായിക്കാൻ ഇവർക്കുകഴിഞ്ഞാൽ ഏറ്റവും അപകടം നിറഞ്ഞതാവും കൊൽക്കത്തയുടെ മുേറ്റനിര. റോബീകീനിന്റെ ഉയരം അഞ്ചടി ഒൻപതിഞ്ചാണ്. മറ്റുരണ്ടുപേർ ആറടിക്കു മുകളിലുള്ളവരും.

പോസ്റ്റിക (പോർച്ചുഗൽ), ജാവിലാറ, ജുവാൻ ബെൽഫെൻസോസോ, ബോർജാ ഫെർണാണ്ടസ് (സ്‌പെയിൻ), ജോസ് ലൂയിസ് അദയോ, നാറ്റോ (ബോസ്വാന), സമീംഗ് ദൗത്തി (ദക്ഷിണാഫ്രിക്ക), ഹ്യൂം (കാനഡ) എന്നിവരായിരുന്നു കഴിഞ്ഞ സീസണിലെ വിദേശകളിക്കാർ. എാൽ ഇക്കൊല്ലത്തെ വിദേശതാരങ്ങളിൽ റോബീകീനിനെ ഒഴിവാക്കിയാൽ മറ്റാരും ഇവരുടെ നിലവാരത്തിൽ വരില്ല എന്ന കാര്യം ശ്രദ്ധേയമാണ്. പക്ഷേ അതൊന്നും കളത്തിൽ പ്രതിഫലിക്കണമെന്നില്ല.

ഇന്ത്യൻ കളിക്കാർ

കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന മുഴുവൻ വിദേശതാരങ്ങളേയും ഒഴിവാക്കിയതുപോലെ നാലുപേർ ഒഴിച്ചുള്ള ഇന്ത്യൻ താരങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്. ഗോൾകീപ്പർ ദേബജിത്ത് മജ്ജൂംദാർ, ഡിഫൻഡർ പ്രാബിർദാസ് തുടങ്ങിയവരെ മാത്രമാണ് നിലനിർത്തിയത്.

1. ദേബജിത്ത് മജ്ജൂംദാർ (ഗോൾകീപ്പർ-29-ബംഗാൾ)

2014-15, 2016-17 സീസണുകളിൽ ഐ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പറായിരുന്നു ദേബജിത് മജ്ജൂംദാർ. സൂപ്പർ ലീഗിൽ ഇതുവരെ അറ്റ്‌ലറ്റിക്കോ കൊൽക്കത്തയ്ക്കുവേണ്ടി 15 തവണ വലകാത്തിട്ടുണ്ട്. 2014-15 സീസണുകളിൽ മോഹൻബഗാൻ ഐ ലീഗ് കിരീടവും ഫെഡറേഷൻ കപ്പും നേടുമ്‌ബോൾ ദേബജിത്തായിരുന്നു ഗോൾ കീപ്പർ. ഈസ്റ്റ് ബംഗാൾ, സാൽഗോക്കർ, മുംബൈസിറ്റി എഫ്‌സി എന്നിവർക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. ഭേദപ്പെട്ട ഗോൾകീപ്പറാണ് ദേബജിത്ത് മജ്ജൂംദാർ.

3. പ്രാബിർദാസ് (23-ബംഗാൾ-ഡിഫൻഡർ)

സൂപ്പർ ലീഗിൽ ഡെൽഹി ഡൈനാമോസിനും അറ്റ്‌ലറ്റിക്കോ കൊൽക്കത്തയ്ക്കും വേണ്ടി പതിനഞ്ചുമൽസരങ്ങൾ കളിച്ച പരിചയമുണ്ട്. ഈസ്റ്റുബംഗാളിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിൽ ഇതുവരെ ഇടം കിട്ടിയിട്ടില്ല.

4. മോഹൻരാജ് (28-തമിഴ്‌നാട്-ഡിഫൻഡർ)

സീനിയർ ഇന്ത്യൻ ടീമിനുവേണ്ടി രണ്ടു തവണ കളിയ്ക്കാൻ അവസരം ലഭിച്ചു. ജൂനിയർ ഇന്ത്യൻ ടീമുകളിലും കളിച്ചിട്ടുണ്ട്. 2007 മുതൽ 2012 വരെ മോഹൻബഗാൻ താരമായിരുന്നു. കുറച്ചുനാൾ സ്‌പോട്ടിംഗ് ഗോവയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ഭേദപ്പെട്ട ഡിഫന്ററാണ് ആറടി ഉയരക്കാരനായ മോഹൻരാജ്.

5. അൻവർ അലി (33-ഡിഫൻഡർ-പഞ്ചാബ്)

പഞ്ചാബ് പോലീസ് ടീം താരമായിരുന്നു അൻവർ അലി ജെസിടി മിൽസ്, മോഹൻബഗാൻ എന്നീ ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 33 തവണ ഇന്ത്യൻ ദേശീയ ടീമിനുവേണ്ടിയും ബൂട്ടുകെട്ടി. സ്‌കില്ലിനേക്കാൾ ശാരീരിക മികവാണ് അൻവർ അലിയെ ശ്രദ്ധേയനാക്കുത്. ആറടി മൂന്നിഞ്ച് ഉയരക്കാരനായ അലി പ്രതിരോധത്തിൽ മറികടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കളിക്കാരാണ്. ശരീരവഴക്കം കുറവാണെന്നത് ഒരു കളിക്കാരനെനിലയിൽ അലിയുടെ ദൗർബല്യവുമാണ്. സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ഡെൽഹി ഡൈനാമോസിൽ അംഗമായിരുന്നു.

6. കീഗൻ പെരേര (29-മഹാരാഷ്ട്ര-ഡിഫന്റർ)

ഇന്ത്യൻ താരമായ കീഗൻ പെരേര ബാംഗ്ലൂർ എഫ്‌സി യിൽ നിന്നാണ് കൊൽക്കത്താ ടീമിലേക്ക് വരുന്നത്. 2007-ൽ ഐ ലീഗ് ടീമായിരു മുംബൈ എഫ്‌സിയിൽ കളി തുടങ്ങിയ കീഗൻ പെരേര 2012-മുതൽ 15 വരെ സാൽഗോക്കറിന് കളിച്ചു. 2013-മുതൽ ബാംഗ്ലൂർ എഫ്‌സിയിൽ. കഴിഞ്ഞ സൂപ്പർ ലീഗ് സീസണിലും കൊൽക്കത്താ ടീമിലുണ്ടായിരുന്നു. ആറുമൽസരങ്ങളിൽ മാത്രമേ അവസരം ലഭിച്ചുള്ളു. ഇന്ത്യയിലെ മികച്ച ഡിഫന്റർന്മാരിൽ ഒരാളാണ് കീഗൻപെരേര.

7. അഗസ്റ്റിൻ ഫെർണാണ്ടസ് (ഗോവ-29-ഡിഫൻഡർ)

ഇന്ത്യൻ ദേശീയ താരമാണ് അഗസ്റ്റിൻ ഫെർണാണ്ടസ്. സൂപ്പർ ലീഗിൽ പൂനൈ സിറ്റി എഫ്‌സിയ്ക്കും കൊൽക്കത്തയ്ക്കും വേണ്ടി 19 മൽസരങ്ങൾ കളിച്ചിട്ടുണ്ട്. 2011 മുതൽ 15 വരെ സാൽഗോക്കറിനുവേണ്ടി 61 മൽസരങ്ങളും കളിച്ചു. മികച്ച ഡിഫൻഡർമാരിൽ ഒരാളായിട്ടാണ് അഗസ്റ്റിൻ ഫെർണാണ്ടസ് വിലയിരുത്തപ്പെടുന്നത്.

8. അശുദോഷ് മേത്ത (ഗുജറാത്ത് -26-ഡിഫൻഡർ)

2011-ൽ അന്നത്തെ ഐ ലീഗ് ടീമായിരു മുംബൈ എഫ്‌സിയിൽ കളിതുടങ്ങിയ കളിക്കാരനാണ് അശുദോഷ് മേത്ത. 15 വരെ അവിടെ തുടർന്നു. സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ പൂനൈ സിറ്റിയുടെ താരമായിരുന്നു. ഇപ്പോൾ ഐസ്വാൾ എഫ്‌സി യുടെ താരം കൂടിയാണ്. ഭേദപ്പെട്ട ഡിഫൻഡറാണ് അശുദോഷ് മേത്ത.

9. യൂജിംഗ്‌സിംഗ് ലിങ്‌ദോ (മിഡ്ഫീൽഡർ-31-മേഘാലയ)

2011-ൽ ലജോംഗ് എഫ്‌സി യിലൂടെ പ്രൊഫഷണൽ ഫുട്‌ബോളിലേക്കുവന്നു. 2014 മുതൽ ബാംഗ്ലൂർ എഫ്‌സി യിൽ. അവിടെ നിന്ന് ലോ അടിസ്ഥാനത്തിൽ സൂപ്പർ ലീഗിന്റെ രണ്ടാം സീസണിൽ പൂനൈ സിറ്റി എഫ്‌സിയിൽ കളിച്ചു. അവിടെ നിന്നാണ് കൊൽക്കത്തയിലേക്ക് വന്നിരിക്കുന്നത്. സെൻട്രൽ മിഡ്ഫീൽഡർ എന്ന നിലയിൽ മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റേത്. കൊൽക്കത്താ ടീമിലെ മികച്ച ഇന്ത്യൻ കളിക്കാരനും അദ്ദേഹം തന്നെ.

10. റോബിൻസിംഗ് (ഉത്തർപ്രദേശ്-മിഡ്ഫീൽഡർ-ഫോർവേഡ്-27)

ചണ്ഡിഗഡ് ഫുട്‌ബോൾ അക്കാഡമിയുടെ സൃഷ്ടിയാണ് റോബിൻസിംഗ്. 2010-ൽ മോഹൻബഗാനിലൂടെ പ്രൊഫഷണൽ ഫുട്‌ബോളിലേക്കുവന്നു. 2013-മുതൽ 15 വരെ ബംഗലുരു എഫ്‌സിയിൽ. സുപ്പർ ലീഗിന്റെ രണ്ടാം സീസസണിൽ ഡെൽഹി ഡൈനാമോസിനും മൂന്നാം സീസണിൽ ഗോവാ എഫ്‌സിയ്ക്കും കളിച്ചു. രണ്ടു ടീമിനുമായി ആകെ 24 മൽസരങ്ങൾ സൂപ്പർ ലീഗിൽ കളിച്ചിട്ടുണ്ട്. അത്ര മികച്ചകളിക്കാരനാണോ റോബിൻസിംഗ് എന്ന സംശയം കളിയെ ഗൗരവമായി എടുക്കുവർ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.

 

കടലാസിൽ മികച്ചതെന്നു തോന്നാമെങ്കിലും കഴിഞ്ഞ സീസണുകളുമായി താരതമ്യം ചെയ്യുമ്‌ബോൾ നാലാം സീസണിലെ കൊൽക്കത്താ ടീം മികച്ചതാണെു പറയാനാകില്ല. വിദേശതാരങ്ങളിൽ റോബീകീനിനേയും ഗോൾ കീപ്പർ ജൂസിയേയും ഒഴിവാക്കിയാൽ മറ്റുള്ളവർ ശരാശരിക്കാർ മാത്രമാണ്. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന എട്ടിൽ ആറും ലോകം അറിയുവരായിരുന്നു. അക്കൂട്ടത്തിലുണ്ടായിരു ഹ്യൂം ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗവുമാണ്.

ടീമിന്റെ ഒന്നാം ഗോൾ കീപ്പർ ജൂസിതന്നെയാകും. പകരക്കാരനായി ദേബജിത് മജ്ജൂംദാറും വരും. വലിയ ആശങ്കളൊന്നും ഈ പൊസിഷനെക്കുറിച്ച് ടീമിനാവശ്യമില്ല.

ഡിഫൻസിൽ സ്‌പെയിനിന്റെ ജോർഡിയും ഇംഗ്ലണ്ടിന്റെ ടോം തോർപ്പും വരും. പ്രശസ്തരല്ലെങ്കിലും കളിപരിചയമുള്ളവരാണ് രണ്ടു പേരും ഇവർക്കൊപ്പം ചേരുക അൻവർ അലിയോ പ്രാബിർദാസോ മോഹൻരാജോ ആയിരിക്കും. ആരായാലും ഈ വിദേശതാരങ്ങൾക്കൊപ്പം നിൽക്കാനുള്ള ശേഷി ഇവർക്കുണ്ടാകുമോ എന്ന് സംശയമാണ്. ഇവരാരും അസാധാരണന്മാരാണെ അഭിപ്രായം കളികണ്ടവരാരും പറയില്ല. പ്രതിരോധമായിരിക്കും ഇക്കുറി കോൽക്കൊത്തയെ വലയ്ക്കാൻ പോകുന്നത്. കഴിഞ്ഞ സീസണുകളിൽ കൊൽക്കത്തയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് പ്രതിരോധമായിരുന്നു എന്ന കാര്യം വിസ്മരിക്കാവുതല്ല. മികച്ച മുന്നേറ്റ നിരയ്ക്കുമുന്നിൽ ഇപ്പോഴത്തെ പ്രതിരോധനിരയ്ക്ക് എത്രത്തോളം പിടിച്ചു നിൽക്കാൻ കഴിയുമെന്ന് കണ്ടുതന്നെ അറിയണം.

കഴിഞ്ഞ സീസണുകളിൽ ഏറ്റവും മികച്ച മധ്യനിരയായിരുന്നു കൊൽക്കത്തയുടേത്. അവരുടെ നേട്ടങ്ങൾക്ക് പിന്നിലെ ശക്തിയും അതായിരുന്നു. സ്പാനിഷ് താരം ബോർജാ ഫെർണാണ്ടസ് നയിച്ച മധ്യനിര സൂപ്പർ ലീഗിലെ ഏറ്റവും ഭാവനാസമ്ബമായ മധ്യനിരയുമായിരുന്നു. അവരുടെ വിജയങ്ങൾക്കും കിരീടനേട്ടത്തിനും വലിയ പങ്കുവഹിച്ചതും ഈ മധ്യനിരതന്നെ. എന്നാൽ ആ ക്ലാസിൽ പെടുന്ന ഒറ്റ കളിക്കാരനും ഇപ്പോൾ ടീമിലില്ല.

ഇംഗ്ലീഷുകാരായ കോൾബെക്കറും കോണാർ തോമസുമാണ് മധ്യനിരയിലെ വിദേശികൾ. പരിചയസമ്ബരായ ഇവർ നന്നായിക്കളിച്ചേക്കാം പക്ഷേ ഇവർക്കൊപ്പം കളിക്കേണ്ട ഇന്ത്യൻ താരങ്ങളിൽ യുജിംസിംഗ് ലിങ്‌ദോ ഒഴിച്ചാൽ എടുത്തുപറയാൻ മറ്റൊരു പേരില്ല. ഈ പൊസിഷനിൽ കളിക്കേണ്ട അശുദോഷ് മേത്തയും അഗസ്റ്റിൻ ഫെർണാണ്ടസും എങ്ങനെ കളിക്കുമെന്ന് പറയാനാകില്ല. ഒരു പക്ഷേ ഇക്കുറി അവരുടെ ഏറ്റവും ദുർബലമായ പൊസിഷനും ഇതാണെു പറയാം.

തമ്മിൽ ഭേദം മുേന്നറ്റനിരയാണ്. ലോകോത്തരതാരം റോബീകീൻ നയിക്കന്നു മുേറ്റനിരയിൽ പോർച്ചുഗീസ് കാരനായ സെക്യൂനാസയും ഫിൻലൻഡുകാരൻ നജാസിയുമുണ്ട്. മധ്യനിരയിൽ നിന്ന് നല്ല പിന്തുണ ലഭിച്ചാൽ ഏതു ടീമിനേയും തകർക്കാനുള്ള ശേഷിയും ഇവർക്കുണ്ട്. താൻ ഒരിക്കലും മികച്ച കളിക്കാരനല്ലെന്ന് ഓരോ മൽസരത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്ന റോബിൻസിംഗും ഇവർക്കൊപ്പമുണ്ട്. അതുതൽക്കാലം വിസ്മരിക്കാം. എന്തായാലും മധ്യനിരയും പ്രതിരോധവും ദുർബലമായിരിക്കേ ഇവർക്കെത്രത്തോളം ശോഭിക്കാൻ കഴിയുമെന്ന കാര്യം കണ്ടു തന്നെ അറിയണം. ദുർബലമായ പ്രതിരോധം, ശരാശരിമാത്രം വരുന്ന മധ്യനിര, മികച്ച മുേറ്റനിര. ഇതാണ് പൊതുവേ കൊൽക്കത്തയുടെ അവസ്ഥ. ടീമിന്റെ പൊതുവായ സ്വഭാവം ഇതായിരിക്കേ റോബീകീനിനെപ്പോലൊരു കളിക്കാരൻപോലും നിസ്സഹായനാകാനാണ് സാധ്യത.

വിദേശതാരങ്ങളേയും ഇന്ത്യൻ താരങ്ങളേയും തെരഞ്ഞെടുത്ത കാര്യത്തിൽ വലിയ പിഴവാണ് ഇത്തവണ അവർക്ക് സംഭവിച്ചിരിക്കുന്നത്. വിദേശകളിക്കാരുടെ തെരഞ്ഞെടുപ്പിൽ പാസ്മാർക്ക് നൽകാനാകുമെങ്കിലും ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ പൂജ്യം മാർക്കുപോലും അർഹിക്കുന്നില്ല. അതിന്റെ വില നാലാം സീസണിൽ കൊൽക്കത്തയ്ക്ക് നൽകേണ്ടിവരുമെന്നു തീർച്ച.

എന്തായാലും ഇങ്ങനെ സന്തുലിതമല്ലാത്തൊരു ടീമിനെ വച്ച് എന്ത് മാജിക്കാണ് പരിശീലകൻ ടോഡി ഷെറിംഗൽ നടത്താൻ പോകുതെന്ന് കൗതുകത്തോടെ കാത്തിരിക്കാം.

അപ്പോഴും ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാനാകും. കിരീടം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഇക്കുറി കൊൽക്കത്ത ഉണ്ടാകില്ല എന്ന കാര്യം. അതിന്റെ ആദ്യ പ്രഹരം 17-ന് കൊച്ചിയിൽ, ബ്ലാസ്റ്റേഴ്‌സിൽ നിന്നുതന്നെ കിട്ടിയേക്കും.

 

Leave a Reply

Your email address will not be published.