മഞ്ഞപത്രപ്രവർത്തനം പഠിക്കുകയാണോ ജസ്റ്റിസ് ശിവരാജൻ – എൻ.എസ്.മാധവൻ

മഞ്ഞപത്രപ്രവർത്തനം പഠിക്കുകയാണോ ജസ്റ്റിസ് ശിവരാജൻ – എൻ.എസ്.മാധവൻ

കോഴിക്കോട്: സോളാർ കേസുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ശിവരാജൻ കമ്മീഷനെ പരിഹസിച്ച് സാഹിത്യകാരൻ എൻ.എസ്.മാധവൻ.

ഒരു മുൻക്രിമിനൽ കേസ് പ്രതി നൽകിയ കത്തുകളുടെ അടിസ്ഥാനത്തിൽ ഫോൺ സെക്‌സ് സംഭാഷണങ്ങൾ കേട്ടെഴുതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് ജസ്റ്റിസ് ശിവരാജനെന്ന് എൻഎസ് മാധവൻ പരിഹസിച്ചു.

.ജസ്റ്റിസ് ശിവരാജൻ മഞ്ഞപത്രപ്രവർത്തനം പഠിക്കുകയാണോയെന്നും എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു.

സോളാർ കേസിൽ അഴിമതി നടന്നിരിക്കാം പക്ഷേ ലൈംഗീകപീഡനം നടന്നുവോ…? സരിതയുടെ കത്തുകൾ സർക്കാരിന് നൽകി അതിൽ അന്വേഷണം നടത്തുവാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് ജ.ശിവരാജൻ.

പ്രമുഖ വ്യക്തികൾക്ക് നേരെ സരിത നടത്തിയ വിളിച്ചു പറയലുകൾ നേരാവണ്ണം അന്വേഷിക്കാതെയാണ് അദ്ദേഹം ഇങ്ങനെ ചെയ്തിരിക്കുന്നത്. മഞ്ഞമാധ്യമപ്രവർത്തനം പഠിക്കുകയാണോ ജസ്റ്റിസ് ശിവരാജൻ – എൻ.എസ്. മാധവൻ ചോദിക്കുന്നു.

 

Leave a Reply

Your email address will not be published.