മടിക്കാതെ വരവേൽക്കാം,. ഈ ഉത്തരേന്ത്യക്കാരനെ

മടിക്കാതെ വരവേൽക്കാം,. ഈ ഉത്തരേന്ത്യക്കാരനെ

വെള്ളരി എന്നുകേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലോടി യെത്തുന്നത് കേരളത്തിൽ സുലഭമായി ലഭിക്കുന്ന പച്ചയും മഞ്ഞയും ഇടകലർന്ന് പല ആകൃതിയിലും വലുപ്പത്തിലുമുള്ള കായ്കളാണ്. എന്നാൽ ഇപ്പോൾ കഥ മാറി. സാലഡ് കുക്കുംബർ എന്നറിയപ്പെടുന്ന വെള്ളരിയിലെ വേറൊരു വകഭേദമായ കക്കിരി അഥവാ മുള്ളൻ വെള്ളരി ആണിപ്പോൾ താരം.

ജീവിത ശൈലീ രോഗങ്ങളുടെ ഭാഗമായി മലയാളികൾ കൂടുതലായി സാലഡ് ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയതോടെയാണ് ഈ വടക്കേയിന്ത്യക്കാരൻ കേരളത്തിലും താരമായത്. ഇതിൻറെ ഇളംകായ്കൾ പച്ചയ്ക്കു തിന്നാം. വടക്കെ ഇന്ത്യയിൽ ഇതിന് ഉഷ്ണ സമയങ്ങളിൽ വർധിച്ച ഡിമാൻഡാണുള്ളത്. നമ്മുടെ നാട്ടിൽ പോളീ ഹൗസുകൾ വ്യാപകമായി തുടങ്ങിയപ്പോൾ ഹൈടെക് കർഷകർ വിപണി സാധ്യത വിലയിരുത്തി കൂടുതൽ കൃഷി ചെയ്യുന്നതും സാലഡ് കുക്കുംബർ തന്നെയാണ്. അമിത വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിച്ചു നിർത്താനും ഒക്കെ ഗുണപ്രദമാണ് എന്നതിനാലാണ് സാലഡ് കുക്കുംബർ ഇത്ര പ്രിയപ്പെട്ടതായത്.

നൂറു ഗ്രാം സാലഡ് കുക്കുംബറിൽ വെറും 13 ആണ് കാലറി. കൊഴുപ്പ് ആകട്ടെ 0.1 ഗ്രാം മാത്രവും. ഇനി ഫൈബർ നോക്കാം..0.4 ഗ്രാം ആണ് അടങ്ങിയ നാരുകളുടെ അളവ്..ഈ കണക്കുകൾ മാത്രം മതി പ്രമേഹ രോഗിയുടെ ആഹാരക്രമത്തിൽ ഒരു നേരം സാലഡ് കുക്കുംബർ മാത്രം ഉൾപ്പെടുത്താൻ…എന്നാൽ പിന്നെ ഈ ഉത്തരേന്ത്യക്കാരനെ മടിക്കാതെ വീട്ടിൽ എത്തിക്കുകയല്ലേ ??

സാലഡ് കുക്കുമ്പർ

ഊർജ്ജം………………………..13 KCAL

കാർബോ ഹൈഡ്രേറ്റ്………..2.5g

പ്രോട്ടീൻ…………………………0.4g

കൊഴുപ്പ്………………………….0.1g

നാരുകൾ………………………..0.4g

സോഡിയം…………………….10.2mg

പൊട്ടാസ്യം……………………..50mg

Leave a Reply

Your email address will not be published.