യുവാവ് പ്രണയം തുറന്ന് പറഞ്ഞത് 25 ഐഫോണുകൾ കൊണ്ട്

യുവാവ്  പ്രണയം തുറന്ന് പറഞ്ഞത് 25 ഐഫോണുകൾ കൊണ്ട്

മനസിൽ ഒളിപ്പിച്ചു വച്ച പ്രണയം കാമുകിയോട് തുറന്ന് പറയുന്നത് അതിമനോഹരം ആക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ആ ആഗ്രഹമായിരുന്നു ചൈനീസ് വീഡിയോ ഗെയിം ഡിസൈനറായ ചെൻ മിംഗിനെ ഇത്തരം വ്യത്യസ്ഥമായ വഴി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.

മറ്റൊന്നുമല്ല. തന്റെ പ്രണയം തുറന്നു പറയാൻ തീരുമാനിച്ച അദ്ദേഹം പൂക്കളും ഏറ്റവും പുതിയ ഐഫോൺ എക്‌സ് ഫോണുകളും ഉപയോഗിച്ച് മനോഹരമായൊരു ഹൃദയചിഹ്നം ഒരുക്കി തന്റെ പ്രണയിനി ലീക്ക് സമ്മാനിക്കുകയായിരുന്നു. കൂടാതെ അതിനു നടുവിലായി ഒരു മോതിരവും അദ്ദേഹം വച്ചിരുന്നു.

ഇരുപത്തിയഞ്ച് ഐഫോണുകൾ ഒരുമിച്ച് കണ്ടതിന്റെ ഞെട്ടലിൽ നിൽക്കുന്ന ലീയുടെ മുമ്ബിൽ മുട്ടുകുത്തി ചെൻ പ്രണയാഭ്യർത്ഥന നടത്തി. ആദ്യമൊന്ന് അമ്ബരന്ന ലീ ഇത് സന്തോഷത്തോടെ സ്വീകരിക്കുകയും തുടർന്ന് ചെൻ ലീയുടെ വിരലിൽ മോതിരമണിയിക്കുകയും ചെയ്തു.

മൊബൈൽ ഗെയിം ആരാധികയായ ലീയെ രണ്ട് വർഷം മുമ്ബ് ഗെയിമിലൂടെ തന്നെയാണ് മിംഗ് പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ലീയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ചെൻ മിംഗ് 25 ഫോണുകൾ പ്രണയം പറയാൻ ഉപയോഗിച്ചത്. എന്നാൽ 25 ഫോണുകൾ ഒരാൾക്ക് വേണ്ടെന്ന് തിരിച്ചറിവിൽ ഇരുവരും ഫോണുകൾ പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു. ഐഫോണുകൾ ഉപയോഗിച്ച് പ്രണയം പറയുന്ന യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

 

Leave a Reply

Your email address will not be published.