മലപ്പുറം: സി.പി.ഐ സംസ്ഥാനസെക്രട്ടറി ആയി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അതേസമയം, സംസ്ഥാന കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കാനത്തിന്റെ വിശ്വസ്തന്‍ പുറത്തായി.
കാനത്തിനെതിരെ മത്സരിക്കാന്‍ മുതിര്‍ന്ന നേതാവ് സി. ദിവാകരനെ ഇസ്മായില്‍ പക്ഷം സമീപിച്ചു എങ്കിലും പാര്‍ട്ടിയുടെ ഐക്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചതോടെ കാനം വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
കോട്ടയത്തു നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനു സംഘടനയില്‍ വ്യക്തമായ ആധിപത്യമുണ്ട്. എന്നാല്‍, തങ്ങളുടെ വിഭാഗത്തിനെതിരെയുള്ള ഗുരുതര ആക്ഷേപങ്ങള്‍ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടായി പുറത്തു വന്നതില്‍ കാനത്തിന്റെ അജന്‍ഡയുണ്ടെന്ന അമര്‍ഷത്തിലാണു മുതിര്‍ന്ന നേതാവായ ഇസ്മായിലിനെ അനുകൂലിക്കുന്ന വിഭാഗം.
പുതിയ കൗൺസിലിൽനിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനായ വാഴൂർ സോമൻ ആണ് പുറത്തായത്. അഴിമതി ആരോപണത്തെ തുടർന്നാണ് ഇടുക്കിയിൽനിന്നുളള മുതിർന്ന നേതാവായ വാഴൂർ സോമൻ പുറത്തായത്. ഇസ്മായിൽ പക്ഷക്കാരനായ എം.പി. അച്യുതനെയും ഒഴിവാക്കി.
പാലക്കാട്ടെ ആദിവാസി നേതാവ് ഈശ്വരി രേശൻ വോട്ടെടുപ്പിലൂടെ പുറത്തായി. അതേസമയം, ഇ.എസ്. ബിജിമോൾ സംസ്ഥാന കൗൺസിലിൽ തിരിച്ചെത്തി. സിപിഐ കൺട്രോൾ കമ്മിഷനും പൊളിച്ചു. കമ്മിഷൻ ചെയർമാനും സെക്രട്ടറിയും പുറത്തായി. വെളിയം രാജനെയും എ.കെ. ചന്ദ്രനെയുമാണ് മാറ്റിയത്.
കോട്ടയത്തു നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനു സംഘടനയിൽ വ്യക്തമായ ആധിപത്യമുണ്ട്. എന്നാൽ, തങ്ങളുടെ വിഭാഗത്തിനെതിരെയുള്ള ഗുരുതര ആക്ഷേപങ്ങൾ കൺട്രോൾ കമ്മിഷൻ റിപ്പോർട്ടായി പുറത്തു വന്നതിൽ കാനത്തിന്റെ അജൻഡയുണ്ടെന്ന അമർഷത്തിലാണു മുതിർന്ന നേതാവായ ഇസ്മായിലിനെ അനുകൂലിക്കുന്ന വിഭാഗം.