കൊല്ലം: അലക്ഷ്യമായി പാര്‍ക്ക് ചെയ്തിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഒല്ലൂര്‍ പടവരാട് കാരക്കുളത്ത് കളരിക്കല്‍ സുധീഷാണ് (38) മരിച്ചത്. സൂഝീഷിനൊപ്പം യാത്രചെയ്ത പിതാവ് ശശിയെ ഗുരുതരാവസ്ഥയില്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ പതചിനൊന്നൊടെയാണ് സംഭവം. കൊട്ടാരക്കര ദേശീയപാത മേല്‍പ്പാലത്തില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയുടെ പിറകില്‍ ബൈക്ക് വന്നിടിക്കുകയായിരുന്നു. ലോറി അലക്ഷ്യമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അമ്മ: ലളിത. ഭാര്യ: ശ്രുതി. മക്കള്‍: അമയ, അമര്‍നാഥ്.