മുംബൈ : നാസിക്കില്‍ നിന്നും കാല്‍നടയായി വന്ന പ്രക്ഷോഭകരില്‍ 5000 പേര്‍ മാത്രമാണ് കര്‍ഷകരെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. മഹാരാഷ്ട്രയിലെ കർഷക ജാഥയിൽ അണിനിരന്നിരിക്കുന്നവരിൽ ഭൂരിപക്ഷവും ആദിവാസികളാണെന്നും ഫട്നാവിസിനെ ഉദ്ധരിച്ച് എ.എന്‍.ഐ . റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഷീക കടം എഴുതി തള്ളല്‍ അടക്കമുള്ള കര്‍ഷക ആവശ്യങ്ങളും വനാവകാശം അടക്കമുള്ള ആദിവാസി മേഖലയിലെ കര്‍ഷക പ്രശ്നങ്ങളും ഉയര്‍ത്തിയാണ് കര്‍ഷക പ്രക്ഷോഭം എന്നത് മറച്ചു വെച്ചുകൊണ്ടാണ് ഫട്നാവിസിന്റെ പ്രസ്താവന.
സാങ്കേതികമായി അവരെ കർഷകരെന്ന് വിളിക്കാനാവിലെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചക്ക് ഒരു മണിക്ക് കർഷകരുമായി കൂടികാഴ്ച നടത്തുമെന്ന്ഫട്നാവിസ് വ്യക്തമാക്കി. ഗ്രാമീണ മേഖലയില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ ആണ് സമരക്കാര്‍ എന്നാണു യുവമോര്‍ച്ചാ അധ്യക്ഷയും ബിജെപി എം.പിയുമായ പൂനം മഹാജന്‍ പറഞ്ഞു. സമ്മര്‍ദത്തില്‍ ആയതോടെ സമരത്തെ അവഹേളിക്കുന്ന കുപ്രചാരണങ്ങള്‍ ആണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുന്നത്.സമരക്കാരെ നിര്‍ബന്ധിച്ചു ചെങ്കൊടി പിടിപ്പിക്കുകയാണ് എന്ന മട്ടിലാണ് പ്രചരണം. രണ്ടു വര്ഷം മുന്‍പ് ഫട്നാവിസ് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ തുടര്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി മുംബൈയില്‍ എത്തിയത് എന്നത് മറച്ചു വെക്കാനാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള കുപ്രചരണം.
അതിനിടെ കിസാൻ ലോങ് മാർച്ചിനെതിരെ പ്രചരണവുമായി ദേശീയ മാധ്യമങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. എഎൻഐ, ടിവി 9, ഡിഎൻഎ തുടങ്ങിയ മാധ്യമങ്ങളും ബിജെപി ഐടി സെല്ലുമാണ് ലോങ് മാർച്ചിനെതിരെ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്.മാർച്ചിൽ 7000 പേർ മാത്രമാണ് പങ്കെടുക്കുന്നതെന്നും അതിൽ കർഷകരായവർ 500 പേർ മാത്രമാണെന്നുമാണ് എഎൻഐ, ടിവി 9, ഡിഎൻഎ ദേശീയ മാധ്യമങ്ങളുടെ വാദം. അതേസമയം, ഇടതു മുന്നണി പണം കൊടുത്താണ് ആളുകളെ സമരത്തിൽ പങ്കെടുപ്പിക്കുന്നതെന്നാണ് ബിജെപി ഐടി സെല്ലിന്റെ പ്രചരണം.ത്രിപുര തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പ്രതികാരമായിട്ടാണ് ഇടതു മുന്നണി കർഷകരെ ഇളക്കിവിട്ടിരിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. 20,000 എൻജിഒകളുടെ ലൈസൻസ് റദ്ദാക്കിയതിനെത്തുടർന്ന് അവർ കർഷകരെന്ന വ്യാജേന സമരവുമായി ഇറങ്ങിയിരിക്കുകയാണെന്നും സംഘപരിവാർ ട്വിറ്റർ ഐഡികൾ പ്രചരിപ്പിക്കുന്നുണ്ട്.
ബി.ജെ.പി സര്‍ക്കാറിനെ സമ്മർദത്തിലാക്കി മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ജാഥ കഴിഞ്ഞ ദിവസമാണ് മുംബൈയിലത്തെിയത്. അഞ്ചു ദിവസമെടുത്ത് നാസിക്കില്‍നിന്ന് 180ലേറെ കിലോമീറ്റര്‍ നടന്നാണ് ഞായറാഴ്ച വൈകീട്ടോടെ കർഷകർ മുംബൈയിൽ എത്തിയത്. കര്‍ഷക സമരത്തിന് പിന്തുണയും ആള്‍ബലവും ഏറിയതോടെ കിസാന്‍ സഭ നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിെൻറ നിര്‍ദേശ പ്രകാരം സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ താണെയില്‍ എത്തിയാണ് സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം സെക്രേട്ടറിയറ്റില്‍ സമരക്കാരുടെ അഞ്ച് പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. അഖിലേന്ത്യ കിസാന്‍ സഭയാണ് കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്നത്. നേതാക്കളുമായി ഗിരീഷ് മഹാജന്‍ പ്രാഥമിക ചര്‍ച്ച നടത്തി.