സുഗതന്റെ ആത്മഹത്യ പ്രതികളായ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്ക് സ്വീകരണം പ്രതികളായ എ.െഎ.വൈ.എഫ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വക സ്വീകരണം. ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇവരെ സി.പി.ഐ സ്വീകരിച്ചത്.
കുന്നിക്കോട് മണ്ഡലം സെക്രട്ടറി എം.എസ്. ഗിരീഷ് (31), സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് നേതാവുമായ ഇമേഷ് (34), സതീഷ് (32) എന്നിവര്‍ക്കാണ് സംഘടന സ്വീകരണം സംഘടിപ്പിച്ചത്.
എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പണി നടന്നുകൊണ്ടിരിക്കുന്ന വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കൊടി കുത്തിയതില്‍ മനംനൊന്താണ് സുഗതന്‍ തൂങ്ങിമരിച്ചത്.