തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തനു ശിക്ഷായിളവു നല്‍കാന്‍ നീക്കം. എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം കാണിച്ചാണ് കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാനുള്ള നീക്കം നടത്തുന്നത്.
ഇതിനായി പൊലീസ് ടിപിയുടെ ഭാര്യ കെ.കെ.രമയുടെയും കുഞ്ഞനന്തന്റെ കുടുംബത്തിന്റെയും മൊഴിയെടുത്തു. കൊളവല്ലൂര്‍ എസ്‌ഐയാണു മൊഴിയെടുത്തത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയില്‍വകുപ്പ് മോചിതനാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ജയില്‍ അഡൈ്വസറി ബോര്‍ഡിന് നിര്‍ദേശം നല്‍കുന്നത്.
കണ്ണൂര്‍ എസ്പിയായിരിക്കും ഇതു സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുക. ഒരു കാരണവശാലും കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കുന്നത് അനുവദിക്കല്ലെന്നാണ് കെ.കെ രമയുടെ നിലപാട്. ശിക്ഷായിളവ് നല്‍കാന്‍ തീരുമാനമുണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് രമ അറിയിച്ചു. മുന്‍പ് പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു.