11 °c
San Francisco

കാര്‍ഷീക മേഖലയില്‍ ബിജെപിക്ക് തിരിച്ചടി , നഗര വോട്ടര്‍മാര്‍ കൈവിട്ടില്ല

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ബിജെപിയുടെ നഗര വോട്ടുകളിലെക്കുള്ള കോണ്‍ഗ്രസ് കടന്നു കയറ്റം എങ്ങനെ എന്നതാണ് ഇന്ത്യന്‍രാഷ്ട്രീയം ചര്‍ച്ച ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബിജെപിയെ കാര്യമായി സഹായിച്ച നഗര വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനും ഗ്രാമീണ ഗുജറാത്തിലുള്ള മേല്‍ക്കൈ നിലനിര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞാല്‍  ബിജെപി വീഴും എന്നായിരുന്നു സ്ഥിതി. എന്നാല്‍, നഗര വോട്ടര്‍മാരിലെ മോഡി പ്രഭാവത്തില്‍ വിള്ളല്‍വീഴ്ത്താന്‍കോണ്ഗ്രസിന്ആയില്ല,നഗരകേന്ദ്രീകൃതമായ 55 സീറ്റുകളില്‍ 44 ലും ജയിച്ചു കയറിയത് തുടര്‍ച്ചയായ ആറാം ഊഴത്തിന് ബിജെപിയെ സഹായിച്ചു.

സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമാണ് നടത്തിയത്. 2012ല്‍ ബിജെപിക്കൊപ്പം നിന്ന മേഖലയായിരുന്നു വടക്കന്‍ ഗുജറാത്ത്. പാട്ടിദാര്‍മാരുള്‍പ്പടെയുള്ള കാര്‍ഷികമേഖലയില്‍ നിന്ന് ബിജെപിക്കേറ്റ തിരിച്ചടിയുടെ പ്രതിഫലനം കൂടിയാണ് കോണ്‍ഗ്രസ്സിന്റെ ഈ മുന്നേറ്റം. കഛ്-സൗരാഷ്ട്ര മേഖലകള്‍ എന്നും ബിജെപിക്കൊപ്പം നിന്നവയായിരുന്നു. ഇത്തവണ ഇത് മാറിമറിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഛില്‍ ആറില്‍ അഞ്ച് സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ഇക്കുറി മൂന്ന്-മൂന്ന് എന്നാണ് സീറ്റ് നില. സൗരാഷ്ട്ര 2012ല്‍ ബിജെപിക്ക് നല്‍കിയത് 48ല്‍ സീറ്റുകളായിരുന്നു. കോണ്‍ഗ്രസ്സിന് 15സീറ്റുകളും മറ്റുള്ളവര്‍ക്ക് 3 സീറ്റുകളും ലഭിച്ചു. ഇക്കുറി സ്ഥിതി മാറിമറിഞ്ഞു. കോണ്‍ഗ്രസ് മുപ്പതോളം സീറ്റുകള്‍ നേടിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

പാട്ടിദാര്‍ സമുദായത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്കെത്തിയെന്ന് ഇതിലൂടെ വ്യക്തം. അല്‍പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവരുടെ സാന്നിധ്യവും കോണ്‍ഗ്രസ്സിന് ഗുണകരമായി.എക്കാലവും കോണ്‍ഗ്രസ്സിന് ലീഡ് നല്കിയ വടക്കന്‍ ഗുജറാത്ത് ഇക്കുറിയും മാറിച്ചിന്തിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് ഇവിടെ കോണ്‍ഗ്രസ്സിന് ലഭിച്ചതെങ്കില്‍ ഇക്കുറി അത് മെച്ചപ്പെട്ടിട്ടുണ്ട് താനും. ഗ്രാമീണ മേഖലകള്‍ കോണ്‍ഗ്രസ്സിനൊപ്പം ഉറച്ചുനിന്നു എന്ന ശക്തമായ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കി എന്ന പ്രത്യേകതയും ഈ മേഖലയ്ക്കുണ്ട്. ഇവിടെ ബിജെപി മേല്‍ക്കൈ നേടുമെന്നായിരുന്നു പ്രവചനങ്ങള്‍. ഗ്രാമങ്ങളില്‍ ബിജെപിയെക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിനാണ്.

നഗരപ്രദേശങ്ങള്‍ ഉള്‍പ്പെട്ട മധ്യ-തെക്കന്‍ ഗുജറാത്തുകള്‍ ബിജെപിക്കൊപ്പം തന്നെ ഉറച്ചുനിന്നു. കഴിഞ്ഞ തവണ നേടിയ 37 എന്ന നിലയിലേക്ക് എത്താനായില്ലെങ്കിലും മേല്‍ക്കൈ നിലനിര്‍ത്താനും ഭരണത്തിലേക്ക് അടുക്കാനും ഈ മേഖലകള്‍ ബിജെപിയെ സഹായിച്ചു. കോണ്‍ഗ്രസിന്റെ പ്രതീക്ഷ പോലെ ജി.എസ്.ടിയോ നോട്ട് നിരോധനമോ നഗരപ്രദേശങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റിയില്ലെന്ന് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വെളിവാക്കുന്നു. തെക്കന്‍ ഗുജറാത്തും മധ്യഗുജറാത്തും വഡോദരയുമാണ് ബിജെപിയെ വീണ്ടും ഭരണത്തിലെത്താന്‍ തുണച്ചത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ആരോഹണത്തിന്‌ തിരഞ്ഞെടുത്തത് ഗുജറാത്തായിരുന്നു. ഗുജറാത്തില്‍ തോറ്റാല്‍ അത് രാഹുല്‍ മോദിയെ വീഴ്ത്തി എന്ന ടാഗ് ലൈനിലേക്ക് രാഷ് ട്രീയം വിശകലനം ചെയ്യപ്പെടുമായിരുന്നു. അത് മോദിക്കോ ബിജെപിക്കോ ചിന്തിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല.

അതിനാല്‍ തന്നെ ഒരു പിഴവും വരുത്താതെ ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞു. സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാന്‍ അമിത് ഷാ ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കി. പ്രധാനമന്ത്രിയായിരുന്നിട്ടും മോദി ഗുജറാത്തില്‍ നിന്ന് മാറിനിന്നില്ല. 150 സീറ്റ് എന്ന ലക്ഷ്യം വച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനിറങ്ങിയത്. ഒക്‌ടോബറിലെ രാഷ് ട്രീയ സാഹചര്യവും അങ്ങിനെ തന്നെയായിരുന്നു. എന്നാല്‍ ഒറ്റ മാസം കൊണ്ട് രാഹുല്‍ ഗുജറാത്ത് രാഷ് ട്രീയം മാറ്റിയെഴുതുന്നു എന്ന തോന്നലുണ്ടാക്കി. വിഷയമാത്ര പ്രസക്തമായ രാഹുലിന്റെ വിമര്‍ശനങ്ങള്‍ ജനങ്ങള്‍ ചര്‍ച്ചചെയ്തു. അതോടെ വികസനം എന്ന വാക്ക് മാറ്റിവച്ച് മോദിയും ബിജെപിയും ദിശമാറ്റി. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പോലും ഇല്ലാതിരുന്ന അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുക കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന സായാഹ്ന കൂടിക്കാഴ്ചയെ വക്രീകരിച്ച് ഗുജറാത്ത ഫലം അട്ടിമറിക്കാന്‍ മന്‍മോഹന്‍ സിങ് അടക്കം രഹസ്യകൂടിക്കാഴ്ച നടത്തി എന്ന പ്രയോഗം 18 ാമത്തെ അടവായിരുന്നു. ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ജനവിധിയിലുണ്ടായേക്കാമെന്ന ആശങ്ക ബിജെപി രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലൂടെ പരിഹരിച്ചു.

 

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.