ന്യൂഡല്‍ഹി : കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മുന്‍പേ വാര്‍ത്ത ബ്രേക്ക് ചെയ്തത് ടൈംസ് നൌവിനെ പിന്‍പറ്റിയെന്ന്ബിജെപി രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖറിന്റെ കന്നഡ ന്യൂസ് ചാനലായ സുവര്‍ണ. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ് ദേശീയ വാര്‍ത്ത എന്ന നിലയില്‍ തങ്ങള്‍ ടൈംസ് നൌ ബ്രേക്കിംഗ് പിന്‍പറ്റിയതായി സുവര്‍ണ ചാനല്‍ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷണ പരിധിയില്‍ നിന്നും ടൈംസ് നൌ, ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവരെ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അതെ ദിവസം ഉച്ചയ്ക്ക് 11.06 ന് ടൈംസ് നൌ വാര്‍ത്ത ബ്രേക്ക് ചെയ്തുവെന്നാണ് അമിത് മാളവ്യ, കോണ്‍ഗ്രസ് കര്‍ണാടക ഐ.ടി ചീഫ് ജി.ബി ശ്രീവാസ്തവ , കന്നഡ ന്യൂസ് ചാനലായ സുവര്‍ണ ടി.വി എന്നിവ നല്‍കിയ വിശദീകരണം. ഇതിനെ പിന്‍പറ്റിയാണ് തങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇക്കാര്യം പുറത്തു വിട്ടത്. മാളവ്യയും , ശ്രീവാസ്തവയും സുവര്‍ണ ടി.വിയും 11.08 നാണ് തിരഞ്ഞെടുപ്പ് തീയതി വെളിവാക്കിയത്. ടൈംസ് നൌവും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ടൈംസ് നൌ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍ ഇന്നലെ നല്‍കിയ വിശദീകരണത്തില്‍ വാര്‍ത്ത ചോര്‍ത്തിയത് അല്ലെന്നും സോഴ്സില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്ളതാണെന്നും എന്നാല്‍ പൂര്‍ണ തോതില്‍ ശരിയായിരുന്നില്ല എന്നും വ്യക്തമാക്കുന്നു.ടൈംസ് നൗവിന്റെ വിശദീകരണംരാജീവ് ചന്ദ്രശേഖര്‍ എം.പിയുടെ ഉടമസ്ഥതയില്‍ ഉള്ള കന്നഡ ന്യൂസ്ചാനല്‍ സുവര്‍ണ നല്‍കിയ വിശദീകരണത്തില്‍ ടൈംസ് നൌ ആണ് വാര്‍ത്താ സോഴ്സ് എന്ന് വ്യക്തമാക്കുന്നുണ്ട്. ദേശീയ തലത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ശേഖരിക്കാന്‍ പലപ്പോഴും ദേശീയ മാധ്യമങ്ങളെ പിന്‍പറ്റുന്നത് തുടരുകയാണ് ചെയ്തത് എന്നും അവര്‍ വിശദീകരിക്കുന്നു. ടൈംസ് നൌ വാര്‍ത്ത നല്‍കി രണ്ടു മിനിട്ടിനു ശേഷമാണ് തങ്ങള്‍ വാര്‍ത്ത നല്‍കിയത് എന്നും അതിന് മുന്‍പേ കന്നടത്തിലെ മറ്റൊരു പ്രാദേശീക ചാനലായ ബി.ടി.വി ഈ വാര്‍ത്ത നല്‍കിയിരുന്നുവെന്നും ന്യൂസ്-പ്രോഗ്രാംസ് വിഭാഗം തലവന്‍ അജിത് എസ്. ഹന്നംകനവര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.കർണാടക നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. അമിത് മാളവ്യക്ക് പുറമെ കർണാടകത്തിലെ കോൺഗ്രസ് സോഷ്യൽ മീഡിയയിലെ ചുമതല വഹിക്കുന്ന ബി ശ്രീവാസ്തവയും തീയതി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ടൈംസ് നൗവിൽ കണ്ട വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ ട്വീറ്റെന്ന് അമിത് മാളവ്യയും ശ്രീവാസ്തവയും അവകാശപ്പെട്ടിരുന്നു. ഇതേ തരത്തിലുള്ള വിശദീകരണമാണ് ഇരുവരും നല്‍കിയിരിക്കുന്നത്..എന്നാല്‍അന്വേഷണ കമ്മീഷന്റെ പരിഗണന വിഷയങ്ങളിൽ അമിത് മാളവ്യയോ, ടൈംസ് നൗ ചാനലിന് തീയതി ചോർന്നതിനെ സംബന്ധിച്ചോ ഉള്ള അന്വേഷണം ഉൾപ്പെടുത്തിയിട്ടില്ല. പരിഗണന വിഷയങ്ങളിൽ രണ്ടാമത്തെ ഇനം കർണാടകത്തിലെ കോൺഗ്രസ് സോഷ്യൽ മീഡിയയിലെ ചുമതല വഹിക്കുന്ന ബി ശ്രീവാസ്തവയ്ക്ക് തീയതി ചോർന്ന് ലഭിച്ചതിനെ കുറിച്ചുള്ള അന്വേഷണമാണ്. ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള കന്നഡ വാർത്ത ചാനലിന് തീയതി ചോർന്ന് ലഭിച്ചതിനെ കുറിച്ചും അന്വേഷണ സമിതി പരിശോധിക്കും.മാളവ്യയുടെ സമാന കുറ്റം ചെയ്ത കർണാടകത്തിലെ കോൺഗ്രസ് സോഷ്യൽ മീഡിയയിലെ ചുമതല വഹിക്കുന്ന ബി ശ്രീവാസ്തവയ്ക്കും കര്‍ണാടകയിലെ ബിജെപി എംപിയുടെ പ്രാദേശീക ചാനലിനും എതിരെ മാത്രമാണ് നിലവില്‍ അന്വേഷണം.ബിജെപിയെ ദേശീയ തലത്തില്‍ പിന്തുണയ്ക്കുന്ന ടൈംസ് നൌ നല്‍കിയ വിശദീകരണം കണക്കിലെടുത്താണ് അവരെ അന്വേഷണ പരിധിയില്‍ നിന്നും ഒഴിവാക്കിയത്. ടൈംസ് നൌ ഫ്ലാഷ് അടക്കമുള്ള വിവരങ്ങള്‍ കാട്ടി അമിത് മാളവ്യ നല്‍കിയ വിശദീകരണവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖവിലയ്ക്ക് എടുത്തുവെന്നു വേണം കരുതാന്‍.അതായത് കേന്ദ്ര സര്‍ക്കാറിന് താല്പര്യമുള്ള രണ്ടു കേന്ദ്രങ്ങള്‍ അന്വേഷണ പരിധിയില്‍ നിന്നും ഒഴിവാകുന്നുവെന്ന് സാരം.ശ്രീവാസ്തയുടെ വിശദീകരണംടൈംസ് നൗ ചാനൽ ന്യൂസ് ബ്രേക്ക് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ടുകൾ