ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ട്രഷറി മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നാരോപിച്ച് റിസര്‍വ് ബാങ്ക് ഐസിഐസിഐ ബാങ്കിനു 58.9 കോടി രൂപ പിഴ ചുമത്തി. കടപത്ര വില്‍പ്പനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ബാങ്ക് നേരിട്ട് നടത്തിയ കടപ്പത്ര വില്‍പ്പനയില്‍ ആര്‍.ബി.ഐയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. പണമായോ സ്വര്‍ണമായോ ആര്‍.ബി.ഐക്ക് നല്‍കേണ്ട ഗ്യാരണ്ടി വ്യവസ്ഥയിലാണ് ഐ.സി.ഐ.സി.ഐ ബാങ്ക് ക്രമക്കേട് നടത്തിയത്. 19.5 ശതമാനം തുക സര്‍ക്കാര്‍ സെക്യൂരിറ്റി കെട്ടിവെക്കണമെന്നിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക് ഇതും ചേര്‍ത്ത് വിറ്റഴിച്ചുവെന്നാണ് ആരോപണം. എന്നാല്‍ കടപ്പത്രങ്ങളുടെ കാലാവധിയേയോ മറ്റോ ഈ തീരുമാനം ബാധിക്കില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.ക്രമക്കേടിന്റെ പേരില്‍ ആര്‍.ബി.ഐ ആദ്യമായാണ് ഇത്രയും വലിയ തുക ഒരു ബാങ്കിന് പിഴ ഈടാക്കുന്നത്.