ബംഗളൂരു: വ്യാജ വാര്‍ത്ത നല്‍കിയ വെബ്സൈറ്റ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ് കാര്‍ഡ് എന്ന വെബ് സൈറ്റ് ഉടമ മഹേഷ് വിക്രം ഹെഡ്ഗെയാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ഹിന്ദു സന്യാസിയെ മുസ്ലിം സമുദായാംഗങ്ങള്‍ ആക്രമിച്ചെന്ന വ്യാജ വാര്‍ത്തയാണ് ഇയാള്‍ സൈറ്റിലൂടെ നല്‍കിയത്. കൂടാതെ മുസ്ലിം വിരുദ്ധമായ നിരവധി വ്യാജവാര്‍ത്തകളും വര്‍ഗീയ കലാപത്തിനുള്ള ആഹ്വാനങ്ങളും വാര്‍ത്തായായ് നല്‍കിയിരുന്നു.
ഹിന്ദു സന്യാസിയെ മുസ്ലിം സമുദായാംഗങ്ങള്‍ ആക്രമിച്ചെന്ന രീതിയിലായിരുന്നു ഇയാള്‍ വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ സന്യാസി മദ്യപിച്ചു ലക്ക്കെട്ട് വീണു പരിക്കേറ്റതാണെന്ന് പിന്നീട് തെളിഞ്ഞു.