തൃശൂർ: ഭൂമിയിടപാട് കേസിൽ ആരോപണവിധേയനായ തന്നെ രാജ്യ നീതി വെച്ച് അളക്കരുതെന്ന ആർച്ച് ബിഷപ്പ്് മാർ ജോർജ് ആലഞ്ചേരിയുടെ വാദത്തെ പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് ആലഞ്ചേരിക്കെതിരേ വിമർശനം. യേശു അര സെൻറ് ഭുമിയുടെ പോലും ഉടമസ്ഥനായിരുന്നില്ല എന്ന് സാറാ ജോസഫ് ആലഞ്ചേരിയെ ഓർമ്മിപ്പിച്ചു.
സാറാജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
രാജ്യ നീതി വെച്ച് ദൈവനീതി അളക്കരുതെന്ന് മാർ ജോർജ് ആലഞ്ചേരി.
ഭൂമി കച്ചവടം പോയിട്ട് മീൻ കച്ചവടം പോലും ചെയ്തിട്ടില്ല’ യേശു’! പിന്നെയല്ലേ ഭൂമി തട്ടിപ്പ്
അര സെന്റ് ഭൂമിയുടെ പോലും ഉടമസ്ഥനായിരുന്നില്ല അദ്ദേഹം.
കോടതി വിധി രാജ്യത്തിന് മുഴുവൻ ബാധകമാണ്.
രാജ്യത്തെ ഓരോ പൗരനും രാജ്യത്തെ നീതി നിയമങ്ങൾക്കും ഭരണഘടനയ്ക്കും വിധേയമായിത്തന്നെ ജീവിക്കണം
ഓരോരോ മത ദൈവങ്ങളുടെ നിയമങ്ങൾ (ദൈവനീതി) അതത് മതങ്ങൾക്കുള്ളിൽ നിൽക്കുന്നവർക്ക് മാത്രമേ ബാധകമാവുന്നുള്ളൂ.