ബി.ജെ.പി പാർലമെന്‍റ്റി പാർട്ടി യോഗത്തിനിടെ കേന്ദ്ര കാർഷിക സഹമന്ത്രി കൃഷ്ണാ രാജ് കുഴഞ്ഞു വീണു. ബുധനാഴ്ച രാവിലെ പാർലമെൻറ് കോംപ്ലക്സിലെ ലൈബ്രററി ബിൽഡിങ്ങിൽ നടന്ന യോഗത്തിൽ പെങ്കടുക്കവെയാണ് കൃഷ്ണാ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണത്. യു.പിയിലെ സഹജന്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് 51 കാരിയായ കൃഷ്ണാ രാജ്. പെട്ടന്നുതന്നെ ഇവരെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയെ പരിശോധിച്ചുകൊണ്ടിരിക്കയാണെന്നും വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ എന്നിവരും പാർലമെൻററി പാർട്ടിയോഗത്തിൽ പെങ്കടുത്തിരുന്നു.