ജംഷഡ്പൂര്‍: വിവാഹിതനായ ആള്‍ക്ക് മകളെ വിവാഹം കഴിച്ച് നല്‍കാന്‍ വിസമ്മതിച്ചതിന് ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം മറവ്‌ചെയ്തു. രാം സിംഗ് സിര്‍ക്ക, ഭാര്യ പനു കുയി, മക്കളായ രംഭ, സോണിയ, കാണ്ഡെ എന്നിവരാണ് കൊല്ലപ്പട്ടത്. മാര്‍ച്ച് 14 ന് ജംഷഡ്പൂരിലാണ് സംഭവം നടന്നത്.
കുടുംബത്തിലെ ആരെയും കാണാനില്ല എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ വീടിനു സമീപത്തുള്ള വനത്തില്‍ മറവു ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവാഹിതനായ ഒരാള്‍ക്ക് പതിനേഴു വയസുകാരിയായ മകളെ വിവാഹം ചെയ്തു നല്‍കാന്‍ രാം സിംഗ് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുടുംബത്തെ ദാരുണമായി കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതവുമായി ബന്ധപ്പെട്ട് ഉന്നത കുടുംബത്തില്‍പ്പെട്ട ഒന്‍പതുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളില്‍ ഒരാളാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
വിവാഹത്തിന് സമ്മതിക്കാത്തതിന്റെ ദേഷ്യത്തില്‍ രാം സിംഗിന്റെ കുടുംബാംഗങ്ങളെയാണ് ആദ്യം കൊലപ്പെടുത്തിയത്. ഈ സമയം രാം സിംഗ് വീട്ടില്‍ ഇല്ലായിരുന്നു. പിന്നീട് ഇയാള്‍ക്കായി കാത്തിരുന്ന് പ്രതികള്‍ രാം സിംഗിനെയും കൊലപ്പെടുത്തി. ശേഷം മൃതദേഹങ്ങള്‍ വനത്തില്‍ വിവിധ സ്ഥലങ്ങളിലായി മറവ് ചെയ്യുകയായിരുന്നു.