ജയ്പുര്‍: തിങ്കളാഴ്ച നടന്ന ദളിത് പ്രക്ഷോഭത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്‍ മരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര ചൗധരിയാണ് മരിച്ചത്. തിങ്കളാഴ്ച ജോധ്പുരില്‍ നടന്ന സംഘര്‍ഷത്തിലാണ് ചൗധരിക്ക് പരിക്കേറ്റത്. തുടര്‍ ചികിത്സയ്ക്കായി ചൗധരിയെ അഹമ്മദാബാദിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
പ്രക്ഷോഭകരുടെ കല്ലേറില്‍ പരിക്കേറ്റ ചൗധരിയെ സഹപ്രവര്‍ത്തകര്‍ സ്ഥലത്തുനിന്നും മാറ്റിയെങ്കിലും ഹൃദയാഘാതം സംഭവിച്ചു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയോടെ ഇദ്ദേഹത്തിന്റെശ നില മെച്ചപ്പെട്ടതോടെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ മരണം സംഭവിച്ചു.