ഇസ്ലാമാബാദ്: ലോകഭൂപടത്തില്‍ നിന്ന് ഇന്ത്യയെ തുടച്ചു മാറ്റുന്നതിനും, കശ്മീര്‍ പിടിച്ചെടുക്കുന്നതിനും ആഹ്വാനം ചെയ്ത് ജമാ-ഉദ്-ദവ തലവന്‍ അഹ്‌സാനുള്ള മുന്തസീര്‍. ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരരോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ജമാ-ഉദ്-ദവയും, ജമ്മു കശ്മീര്‍ മൂവ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രസ്താവന.
പാകിസ്ഥാനെതിരെ ലോകരാജ്യങ്ങള്‍ തിരിയാനുള്ള കാരണവും, പാകിസ്ഥാനില്‍ ജമാ-ഉദ്-ദവയെ തടയാനുള്ള കാരണവും ഇന്ത്യയായാണ്. ജമ്മുകാശ്മീരില്‍ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കാനും മതവികാരങ്ങള്‍ പ്രചരിപ്പിക്കാനും പാകിസ്ഥാന്‍ ഗൂഢാലോചന നടത്തിയെന്ന് ഇന്ത്യ ആരോപിച്ചിട്ടുണ്ടെന്നും മുന്തസീര്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയിലെ ഭീകരവാദികളുടെ പട്ടികയിലെ പ്രധാനിയും, മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദ് ആണ് ജമാ-ഉദ്-ദവയുടെ സ്ഥാപകന്‍.