വ്യാജവാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. നേരത്തെ സുരേഷ് ഗോപിയോട് അന്വേഷണവുമായി സഹകരിക്കണം എന്നും, ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കൂടാതെ മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവ് ഇട്ടിരുന്നു. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ക്രിസ്തുമസിനു ശേഷം വീണ്ടും പരിഗണിക്കും.