തിരുവനന്തപുരം: പൊതുജനങ്ങളെ സാര്‍ എന്ന് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ചെറുതാകില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ സംസാരിക്കരുതൊണ് തന്റെ ഉപദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസുമായി ബന്ധപ്പെടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിപിയുടെ പ്രസ്താവന.
‘ഞാന്‍ സീനിയര്‍ ഓഫീസര്‍മാരോട് തമാശയ്ക്ക പറയാറുണ്ട്. നിങ്ങള്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. സംസാരിക്കാതിരുന്നാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ പരിഹരിക്കാനാവും’, ഡിജിപി പ്രസംഗ മധ്യേ പറഞ്ഞു.
ഇംഗ്ലീഷ് സംസാരിക്കുന്ന കാര്യത്തില്‍ മലയാളികള്‍ അത്രമെച്ചമൊന്നുമല്ലെന്നും ഡിജിപി പറഞ്ഞു.