അഹമ്മദാബാദ്: രാജ്യവ്യാപകമായി അംബേദ്ക്കര്‍ പ്രതിമക്കുനേരെ ആക്രമണം നടക്കവെ ഗുജറാത്തില്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്താനെത്തിയ ബിജെപി നേതാക്കളെ ദളിത് പ്രവര്‍ത്തകര്‍ തടഞ്ഞു. അംബേദ്ക്കര്‍ ജയന്തിയൊടനുബന്ധിച്ച് അഹമ്മദാബാദില്‍ ബിജെപി എംപി കിരിത് സോളങ്കി ഹാരാര്‍പ്പണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധവുമായി രംഗത്തെത്തിയത് ജിഗ്നേഷ് മേവാനിയുടെ അനുയായികളായിരുന്നു.
ദളിത് പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ മുദ്രാവാക്യങ്ങളും മുഴക്കി. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. എന്നാല്‍ അംബേദ്ക്കറെ ആദരിക്കുന്നതില്‍നിന്നും ഒരു ശക്തിക്കും തങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് സോളങ്കി പറഞ്ഞു.