തിരുവനന്തപുരം : വിശുദ്ധ തോമാശ്ലീഹ ഇന്ത്യയില്‍ വന്നതിനു തെളിവില്ലെന്ന മുതിര്‍ന്ന വൈദികന്‍ ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നിലപാടു വസ്തുതാവിരുദ്ധമെന്നു സിറോ മലബാര്‍ സഭ. തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും ഇതിനു ചരിത്രരേഖകള്‍ തെളിവുണ്ടെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി.
സിറോ മലബാര്‍ സഭയുടെ ഉദ്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍നിന്നാണ്. ഇതിനോടു വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമാണെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു.തോമാശ്ലീഹാ ബ്രാഹ്മണരെയാണ് മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കിയതെന്ന മിത്ത് തകര്‍ക്കപ്പെടണമെന്ന വാദവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരുന്നു.
ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമാശ്ലീഹാ ക്രിസ്ത്യാനികളാക്കിയതാണെന്ന അബദ്ധധാരണ തിരുത്തണമെന്നും യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത നേരത്തെ വ്യക്തമാക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചയിലാണ് ഇത്തരത്തിലുള്ള അഭിപ്രയപ്രകടനവുമായി ഫാ. തേലക്കാട്ട് രംഗത്തെത്തിയത്.