കേരളത്തില്‍ സിംഗിള്‍ വൈഡ് റിലീസ് കിട്ടിയിട്ടും കൊച്ചി മള്‍ട്ടിപ്ലക്സില്‍ ആദ്യ ദിനത്തില്‍ തരംഗമാകാതെ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്. ഗ്രേറ്റ് ഫാദര്‍ കൊച്ചി മള്‍ട്ടിപ്ലക്സില്‍ നേടിയ ആദ്യ ദിന കലക്ഷനായ 13.89 പോലും നേടാന്‍ മാസ്റ്റര്‍പീസിന് ആയില്ല. ബുക്ക് മൈ ഷോവിന്റെ കണക്കുകള്‍ പ്രകാരം 9.81 ലക്ഷമാണ് ആദ്യ ദിന കൊച്ചി മള്‍ട്ടിപ്ലക്സ് കളക്ഷന്‍. 17.8 ലക്ഷം നേടിയ ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷം, 16.86 ലക്ഷം നേടിയ ചാര്‍ളി എന്നിവയുടെ പേരിലാണ് കൊച്ചി മള്‍ട്ടിപ്ലക്സ് ആദ്യ ദിന കളക്ഷന്‍ റെക്കോഡ്.