കബാലിക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ‘കാല’ ജൂൺ ഏഴിന‌് തിയറ്ററുകളിലെത്തും. ഏപ്രില്‍ 27ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും തമിഴ്‌നാട്ടിലെ സിനിമാ സമരത്തിന്റെ ഭാഗമായി നീട്ടിവച്ചു. രജനിയുടെ മരുമകനും നിര്‍മാതാവുമായ ധനുഷ് തന്നെയാണ് പുതിയ റിലീസ് തീയതി പുറത്തുവിട്ടത‌്.
മുംബൈയിലെ അധോലോക നായകന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ 80 കോടി മുതല്‍ മുടക്കിലാണ‌് സിനിമയെത്തുന്നത‌്. തിരക്കഥ പാ രഞ്ജിത്തിന്റേതാണ‌്. ഹുമ ഖുറേഷിയാണ് നായിക.നാനാ പടേക്കര്‍, സമുദ്രക്കനി ഈശ്വരി റാവു, അഞ്ജലി പാട്ടീല്‍, സുകന്യ തുടങ്ങിയവരാണ‌് മറ്റ‌് താരങ്ങൾ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് വന്‍ വരവേല്‍പ്പാണ‌് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത‌്. ശങ്കറിന്റെ രജനി ചിത്രം 2.0വും ഈവര്‍ഷം പുറത്തിറങ്ങാനുണ്ട‌്.