ബംഗളൂരു: തിരഞ്ഞടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് നേര്‍ക്കുനേര്‍. ഇരുവരും മൂന്ന് വീതം തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.
കര്‍ണാടക സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെക്കുറിച്ച് പതിനഞ്ച് മിനിറ്റ് സംസാരിക്കാനുള്ള നരേന്ദ്രമോദിയുടെ വെല്ലുവിളിയോട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ജനം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മോദി കര്‍ണാടകയിലെ പരിപാടികളില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചത്. അവക്കും ഇന്ന് രാഹുലിന്റെ മറുപടി ഉണ്ടായേക്കാം.
ബാംഗ്ലൂരുവിലും കല്‍ബുര്‍ഗിയിലും ബല്ലാരിയിലുമാണ് മോദിയുടെ പരിപാടികള്‍. മുഖ്യമന്ത്രി സിദ്ധാരാമയ്യ പങ്കെടുക്കുന്ന റാലികളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് ഉണ്ടാകുക.