തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.
കഴിഞ്ഞവര്‍ഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന പ്രോസ്‌പെക്ടസ് തന്നെയാണ് ഇത്തവണയും ബാധകമാക്കുക. ട്രയല്‍ അലോട്ട്മെന്റ് മേയ് 25നും, ഒന്നാം അലോട്ട്മെന്റ് ജൂണ്‍ ഒന്നിനുമായിരിക്കും. ജൂണ്‍ 11 ന് ആയിരിക്കും രണ്ടാം അലോട്ട്മെന്റ്. ഇത് പൂര്‍ത്തിയാക്കി ജൂണ്‍ 13-ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം. ക്ലാസ് ആരംഭിച്ചതിനു ശേഷം ജൂണ്‍ 21 ന് സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടായിരിക്കും. അവസാനത്തെ അലോട്ട്‌മെന്റ് ജൂലായ് 19 ന് നടത്തി പ്രവേശനം അവസാനിപ്പിക്കും.
ഹൈക്കോടതി, ബാലാവകാശ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവയുടെ വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളില്‍ ഭേദഗതി വരുത്താന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും തീരുമാനമുണ്ടായില്ല. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി സീറ്റുകളിലും ഏകജാലകം ബാധകമാക്കുന്നതായിരുന്നു പ്രധാന ഭേദഗതി. പത്താംക്ലാസ് പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്ലസ് വണ്‍ പ്രവേശത്തിന് മുന്‍ഗണന കിട്ടുന്നത് ഒഴിവാക്കാനുളള നിര്‍ദേശവുമുണ്ടായിരുന്നു.
കേന്ദ്ര സിലബസുകളില്‍ പത്താംക്ലാസ് പരീക്ഷാഫലം എന്നു വരുമെന്ന് വ്യക്തമല്ല. അതിനാല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കോടതികളിലെത്താന്‍ സാധ്യതയുണ്ട്. ഇങ്ങനെ വന്നാല്‍, അവസാനതീയതി നീട്ടേണ്ടിവരും.
അപേക്ഷ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംസ്ഥാന ഐ.ടി. മിഷന്റെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വലിയ ശേഷിയുള്ള നാല് ക്ലൗഡ് സെര്‍വറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരേസമയം, ആയിരക്കണക്കിന് അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.