ന്യൂഡല്‍ഹി: തന്നെ മര്‍ദ്ദിച്ചുവെന്ന വിദ്യര്‍ത്ഥിയുടെ പരാതിയിന്മേല്‍ ജെഎന്‍യു പ്രൊഫസര്‍ക്കെതിരെ പോലീസ് കേസ്. പ്രൊഫസര്‍ രാജ്ബിര്‍ സിംഗിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനു അധ്യാപകന്‍ അടിച്ചതായാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരിക്കുന്നത്.
സിംഗുമായി സംസാരിക്കാന്‍ ഇദ്ദേഹത്തിന്റെ ഓഫീസില്‍ കാത്തുനിന്ന തന്നെ മര്‍ദിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മറ്റൊരു വിദ്യാര്‍ഥിയാണ് തന്നെ രക്ഷിച്ചതെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ പ്രൊഫസര്‍ രാജ്ബിര്‍ സിംഗും വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. താന്‍ ഓഫീസില്‍ എത്തുമ്പോള്‍ തന്നെ ചിലര്‍ തടഞ്ഞുവച്ച് അക്രമിച്ചതായി ഇദ്ദേഹം പരാതിയില്‍ പറയുന്നു. സര്‍വകലാശാലയില്‍ 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കിയതുമായുള്ള പ്രതിഷേധമാണ് സംഭവങ്ങള്‍ക്കു കാരണമെന്ന് പോലീസ് പറയുന്നു.