തൃശൂര്‍ : സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മറ്റിയംഗം കെ.രാധാകൃഷ്ണന്‍ തുടരും. എ.സി.മൊയ്തീന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി പദത്തില്‍ എത്തിയ രാധാകൃഷ്ണന്‍ എതിരാളികള്‍ക്ക് പോലും സര്‍വ സമ്മതനായ നേതാവാണ്. വയനാട് ജില്ലാ സെക്രട്ടറിയായി ജില്ലാ കമ്മറ്റിയംഗവും സി.ഐ.ടി.യു നേതാവുമായ പി.ഗഗാറിനെ തിരഞ്ഞെടുത്തു.
45 അംഗ ജില്ലാ കമ്മറ്റിയെയാണ് തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായി കെ. രാധാകൃഷ്ണനെ ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തത്. പരേതനായ എം.സി കൊച്ചുണ്ണിയുടെയും ചിന്നമ്മയുടെയും മനനായി ആയിരത്തി തൊള്ളായിരത്തി അറുപത്തിനാല് മെയ് 24നാണ് കെ രാധാകൃഷ്ണന്‍ ജനിച്ചത്. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ രാധാകൃഷ്ണന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു.നിലവില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗമായ അദ്ദേഹം നാല് തവണ ചേലക്കര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. ഇ കെ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി ക്ഷേമ യുവജന കാര്യ മന്ത്രിയും, രണ്ടായിരത്തിയൊന്നില്‍ പ്രതിപക്ഷ ചീഫ് വിപ്പുമായി.പന്ത്രണ്ടാം നിയമസഭയില്‍ സ്പീക്കറായി സേവനമനുഷ്ഠിച്ച കെ രാധാകൃഷ്ണന്‍ എതിര്‍ ചേരിയിലുള്ളവര്‍ക്കും സ്വീകാര്യനായ പൊതുപ്രവര്‍ത്തകനാണ്.
ജില്ലാ കമ്മിറ്റി:
എസി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍, എന്‍ആര്‍ ബാലന്‍, എംഎം വര്‍ഗീസ്, യുപി ജോസഫ്, മുരളി പെരുനെല്ലി, കെകെ രാമചന്ദ്രന്‍, കെവി അബ്ദുള്‍ ഖാദര്‍, സേവ്യാര്‍ ചിറ്റിലപ്പിള്ളി, എഎസ് കുട്ടി, പികെ ഡേവീസ്, പികെ ഷാജന്‍, ബാബു എം പാലിശേരി, കെവി പീതാംബരന്‍, കെഎഫ് ഡേവീസ്, കെകെ ശ്രീനിവാസന്‍, ബിഡി ദേവസി, കെവി ജോസ്, വര്‍ഗീസ് കണ്ടംകുളത്തി, കെപി രാധാകൃഷ്ണന്‍, കെവി നഫീസ, ടികെ വാസു, ടിഎ രാമകൃഷ്ണന്‍, പിആര്‍ വര്‍ഗീസ്, ടിവി ഹരിദാസ്, ആര്‍ ബിന്ദു, പിഎം അഹമ്മദ്, പിഎ ബാബു, പികെ ചന്ദ്രശേഖരന്‍, ഉല്ലാസ് കളക്കാട്ട്, പികെ ഗിരിജാ വല്ലഭന്‍, സി സുമേഷ്, മേരി തോമസ്, എംഎം അവറാച്ചന്‍, എം കൃഷ്ണദാസ്, എം രാജേഷ്, പികെ ശിവരാമന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെപി പോള്‍, പിഎന്‍ സുരേന്ദ്രന്‍, ടിഎ ജോണി, കെവി ഹരിദാസ്, കെആര്‍ വിജയ, പിബി അനൂപ്, കെവി രാജേഷ്.
വയനാട്
സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായി പി ഗഗാറിനെ തെരഞ്ഞെടുത്തു. നിലവില്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗമാണ് ഗഗാറിന്‍. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനാ രംഗത്തെപ്രവര്‍ത്തനപരിചയവുമായാണ് സി.പി.എം. ജില്ല കമ്മിറ്റിയംഗമായ ഗഗാറിന്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. 1973- മുതല്‍ സി.പി.എം. വയനാട് ജില്ല കമ്മിറ്റിയംഗമായിരുന്ന പി. കുഞ്ഞിക്കണ്ണന്റെ മകനാണ് ഗഗാറിന്‍. വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ ഉഷ അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു). ജില്ല സെക്രട്ടറിയാണ്.
എ.എന്‍ പ്രഭാകരന്‍, കെ.ശശാങ്കന്‍ എന്നിവരുടെ പേരുകളും ജില്ലാ കമ്മറ്റിയിലേക്ക് ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഒടുവില്‍ ഗഗാറിനെ തിരഞ്ഞെടുക്കുകയായിരുന്നു.ഒ.ആര്‍.കേളു എം.എല്‍.എ, ആര്‍.സുഗതന്‍, പി.ആര്‍ ജയപ്രകാശ് എന്നിവര്‍ ജില്ലാ കമ്മിറ്റിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടു.