സോൾ: ആണവായുധ പരീക്ഷണശാല പൊളിച്ചുകളയാൻ തയാറാണെന്ന് ഉത്തരകൊറിയ. കാലാവസ്ഥ അനുകുലമാണെങ്കിൽ ഇൗ മാസം അവസാനം വിദേശ മാധ്യമങ്ങളെ സാക്ഷി നിർത്തി ആണവായുധ പരീക്ഷണശാല തകർക്കുമെന്ന് കൊറിയ അറിയിച്ചു. മെയ് 23^25 തീയതികളാണ് ഇതിനായി തിരഞ്ഞെടുത്തത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് കൊറിയയുടെ പുതിയ നീക്കം. സിംഗപ്പൂരിൽ ജൂൺ 12നാണ് കിം ജോങ് ഉന്നും ട്രംപും കൂടിക്കാഴ്ച നടക്കുന്നത്.
ചൈന, റഷ്യ, യു.എസ്, ബ്രിട്ടൻ, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ മാധ്യമ പ്രവർത്തകരെയാണ് ആണവ പരീക്ഷണശാല പൊളിക്കുന്നത് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുകയെന്ന് പ്യോങ്യാങ് അറിയിച്ചു. പങ്കെയ് രി ആണവ പരീക്ഷണശാല തകർക്കാനുള്ള ഉത്തരകൊറിയൻ നീക്കത്തെ ട്രംപ് അഭിനന്ദിച്ചു. എന്നാൽ പ്യോങ്യാങ് പൂർണമനസോടെയല്ല ആയുധശാല ഉപേക്ഷിക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
പൂർണമായും പരിശോധിച്ച് തിരിച്ച് എടുക്കാനാകാത്ത തരത്തിൽ ആണവ നിരായുധീകരണമാണ് ഉത്തരകൊറിയയിൽ നിന്ന് വാഷിങ്ടൺ ആവശ്യപ്പെടുന്നത്. എന്നാൽ ഉത്തരകൊറിയുെട ആണവായുധ വികസം പൂർത്തിയായെന്നും ഇനി പരീക്ഷണശാലയുടെ ആവശ്യമിെല്ലന്നുമാണ് കിം േജാങ് ഉൻ അവകാശപ്പെടുന്നത്. പരീക്ഷണശാലയിലെ എല്ലാ നിരീക്ഷണ സംവിധാനങ്ങളും ഗവേഷണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷണശാലയിലേക്കുള്ള വഴി അടക്കുകയും ചെയ്തുവെന്ന് ഉത്തരെകാറിയൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആണവശാല പൊളിച്ചുമാറ്റാനുള്ള തീരുമാനം നല്ലതാണെങ്കിലും പ്രത്യേകിച്ച് ഗുണമില്ലാത്തതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇനി കൂടുതൽ പരീക്ഷണങ്ങൾ കൊറിയക്ക് ആവശ്യമില്ലാത്തതാണ് ഇൗ നടപടിക്ക് പിന്നിെല പ്രേരണയെന്നും നിരീക്ഷകർ പറയുന്നു.