ശ്രീനഗര്‍: പാക് അധീന കാശ്മീരില്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്നു വീണ് ഏഴു വിദ്യര്‍ത്ഥികള്‍ മരിച്ചു. ഒമ്പതുപേര്‍ നദിയില്‍ ഒഴുകിപ്പോയി. നീലം താഴ് വരയിലെ കാലപ്പഴക്കം ചെന്ന തടിപ്പാലത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ ചിത്രങ്ങള്‍ പകര്‍ത്തവെയാണ് അപകടമുണ്ടായത്. അതേസമയം, നദിയിലെ വെള്ളത്തിന്റെ കൊടുംതണുപ്പ് രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നുണ്ടെന്നാണു സൂചന.
അഞ്ചു വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. 11 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്. പാക് സൈന്യവും രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നുണ്ട്.
ലാഹോര്‍, ഫൈസല്‍ബാദ് എന്നിവിടങ്ങളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാനങ്ങളില്‍നിന്നെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നാലു പേര്‍ക്ക് കയറാന്‍ പറ്റുന്ന പാലത്തിലാണ് ഇരുപതിലധികം വിദ്യാര്‍ഥികള്‍ കയറിയത്. ഭാരം താങ്ങാനാവാതെയാണു പാലം തകര്‍ന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.