തിരുവനന്തപുരം: മാൻഹോളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഞ്ചുപേരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പൂക്കാട്ടുപറമ്പിൽ സുബ്രഹ്മണ്യൻ, കളപറമ്പ് കെ.കെ. വേണു (എറണാകുളം), നടക്കുമ്പുറത്ത് പി.വി. രാധ (ചേന്നമംഗലം), കങ്ങരപ്പടി പല്ലങ്ങാട്ടുമുകൾ അശോകൻ, തെക്കേത്തുറാവ് ദേശം ഷൺമുഖൻ (തൃശ്ശൂർ) എന്നിവരുടെ ആശ്രിതർക്കാണ് ധനസഹായം.