ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ ചോര്‍ത്തുന്നതായി ബിജെപി നേതാക്കള്‍. ബിജെപി എംപിമാരായ ശോഭ കരന്തലജെ, ജി.എം സിദ്ധേശ്വര, പി.സി മോഹന്‍ എന്നിവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനു പരാതി നല്‍കി.
സര്‍ക്കാര്‍ അധികാര ദുര്‍വിനയോഗം നടത്തി ഫോണ്‍ ചോര്‍ത്തുകയാണ്. സ്വകാര്യത ഉറപ്പുവരുത്തുന്ന മൗലിക അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.