കൊല്ലം: കശുവണ്ടി ഫാക്ടറി ഉടമയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം പുത്തൂര്‍ എസ്എന്‍പുരം സ്വദേശി ഓമനക്കുട്ടനാണ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനായി ഇയാള്‍ ട്രെയ്‌നു മുന്‍പില്‍ ചാടുകയായിരുന്നു.
കശുവണ്ടി ഫാക്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ഓമനക്കുട്ടന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.