ന്യൂഡല്‍ഹി : കര്‍ണാടകയിലെ വിശ്വാസ വോട്ടിനെ വീരപ്പന്‍ ടെസ്റ്റ് ആക്കി ടെലിഗ്രാഫ് ദിനപത്രം. എം.എല്‍.എമാരെ ബിജെപി തട്ടിക്കൊണ്ടു പോകുന്നതു ഭയന്ന് കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും അവരെ ഒളിവില്‍ പാര്‍പ്പിച്ചത് ട്രോളിക്കൊണ്ടാണ് ടെലിഗ്രാഫ് തലവാചകം. തോക്കുമായി നില്‍ക്കുന്ന വീരപ്പന്റെ പതിവ് വേഷം ഒഴിവാക്കി വെളുത്ത വസ്ത്രം ധരിച്ച ചിത്രവും ഒന്നാം പേജില്‍ തന്നെ ടെലിഗ്രാഫ് നല്‍കിയിട്ടുണ്ട്.
വീരപ്പന്റെ മരണത്തിനു പതിനാലു വര്‍ഷം കഴിഞ്ഞപ്പോള്‍ വെള്ളയിട്ട വീരപ്പന്മാര്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ നിറയുന്നു എന്ന മട്ടില്‍ അടിക്കുറിപ്പും നല്‍കിയ ടെലിഗ്രാഫ് വലിയ വിമര്‍ശനമാണ് ഈ ചിത്രത്തിലൂടെ ഉയര്‍ത്തിയിരിക്കുന്നത്.
ഗവര്‍ണര്‍ ബിജെപിക്ക് അനുവദിച്ച സമയം സുപ്രീംകോടതി വെട്ടിക്കുറച്ചതും പ്രോട്ടേം സ്പീക്കര്‍ നിയമനത്തില്‍ വീണ്ടും സുപ്രീം കോടതിയില്‍ പെട്ടെന്നുള്ള ഹര്‍ജി കോണ്‍ഗ്രസ് സമര്‍പ്പിച്ചതും അടക്കമുള്ള വാര്‍ത്തകള്‍ നല്‍കിക്കൊണ്ടാണ് ടെലിഗ്രാഫിന്റെ ഈ രാഷ്ട്രീയ വിമര്‍ശനം.