ഹൈദരാബാദ്: ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കുട്ടികളെ നാട്ടുകാര്‍ തല്ലിച്ചതച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
പതിനൊന്നുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ രണ്ടു മാസമായി അഞ്ചംഗ സംഘം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി പീഡനം സംബന്ധിച്ച് അമ്മയോടും സഹോദരനോടും പറഞ്ഞു. ഇതേതുടര്‍ന്ന് കുടുംബം പോലീസില്‍ പരാതിപ്പെട്ടു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ജനക്കൂട്ടം കുട്ടികളെ വീട്ടില്‍നിന്നു പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.
ആറിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള അഞ്ചു കുട്ടികളായിരുന്നു സംഭവത്തില്‍ ആരോപിതര്‍. കുട്ടികള്‍ തളര്‍ന്നു നിലത്തുവീഴുംവരെ ജനക്കൂട്ടത്തിന്റെര മര്‍ദനം തുടര്‍ന്നു. പിന്നീട് പോലീസെത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കുട്ടികള്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണുന്ന ശീലത്തിന് അടിമകളായിരുന്നെന്നു പോലീസ് അറിയിച്ചു.