അങ്കമാലി: മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് അങ്കമാലി സിഐ ഓഫീസിനു സമീപം കണ്ടെത്തിയത്. കുഞ്ഞിനെ കൊന്നത് ഭര്‍ത്താവാണെന്ന് ഭാര്യ പരാതി നല്‍കി. സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.