കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരത്തിന് ഒരുക്കിയിരിക്കുന്നത് വലിയ സുരക്ഷ സംവിധാനങ്ങള്‍. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന മത്സരത്തിന് ടിക്കറ്റുണ്ടെങ്കിലും വൈകിയെത്തിയാല്‍ കളി കാണാന്‍ അവസരം ലഭിക്കില്ല. 5.30ന് കിക്കോഫ് നടക്കും. 6 മണിയോടെ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ അടക്കും. ആറു മണിക്കു ശേഷം ആര്‍ക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല.
ഉച്ചക്ക് രണ്ടു മണിയോടെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ചു തുടങ്ങും. കാണികള്‍ ബാഗുകള്‍ ഒപ്പം കരുതുന്നതും നിരോധിച്ചിട്ടുണ്ട്. മത്സരം നടക്കുന്ന അന്ന് സ്റ്റേഡിയം ബോക്‌സ് ഓഫീസ് തുറക്കില്ല. ടിക്കറ്റുകള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ കത്രിക്കടവ് ബ്രാഞ്ചു വഴി ലഭിക്കും. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഫിന്‍കോര്‍പ്പ് എം ജി റോഡ് ബ്രാഞ്ച് വഴി റെഡീം ചെയ്ത് ടിക്കറ്റാക്കി മാറ്റാവുന്നതാണ്.
മത്സരം നടക്കുന്നത് പുതുവര്‍ഷ തലേന്ന് ആയതിനാല്‍ നഗരത്തിലും മറ്റും കനത്ത പോലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ആലുവ മുതല്‍ കടുത്ത വാഹന പരിശോധനയും ഒരുക്കിയിട്ടുണ്ട്.
മഴക്കളിയില്‍ ഗെയില്‍ മാജിക്ക്; പഞ്ചാബിന് വീണ്ടും വിജയം
കൊല്‍ക്കത്ത: മഴ വില്ലനായെത്തിയ കളിക്കൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഒമ്പതു വിക്കറ്റ് ജയം. 11 പന്ത് ബാക്കി നില്‍ക്കെയായിരുന്നു വിജയം. 8.2 ഓവറില്‍...