ചണ്ഡിഗഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിപ്പാ വൈറസെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ. രാഹുല്‍ ഗാന്ധി നിപ്പ വൈറസിനെ പോലെയാണ്. രാഹുലുമായി അടുത്തു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അനില്‍ വിജ് ട്വീറ്റ് ചെയ്തു.
നേരത്തേയും വിവാദ പരാമര്‍ശവുമായി അനില്‍ വിജ് രംഗത്തെത്തിയിരുന്നു. നെഹ്‌റുവിനെയും ഗാന്ധിയെയും പോലെയല്ല ഭഗത് സിംഗും ലാലാ ലജ്പത് റായിയുമെന്നും ഒരു വടി പോലും ഉപയോഗിക്കാതെയാണ് അവര്‍ രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയതെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.