കൊച്ചി: സന്തോഷ് പണ്ഡിറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായി വേഷമിടുന്ന ഒന്‍പതാമത്തെ ചിത്രം ഉരുക്കുസതീശന്‍ റിലീസിനൊരുങ്ങുന്നു. ജൂണ്‍ ഒന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. പതിവ് നായകന്‍, നായികാ സങ്കല്‍പങ്ങളെല്ലാം മാറ്റി വെച്ചു കൊണ്ട് വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടാല്‍ ഒരു കിടിലന്‍ സിനിമ കാണാം എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഥവാ ഈ ചിത്രം പൊട്ടിയാല്‍ ‘ഉരുക്ക് 2’ എന്ന പേരില്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
മക്കളേ…
SSLC result വന്നൂ….
Plus 2 result വന്നു…
Degree Result ,IPL result വന്നു….
Karnataka result വന്നൂ…
ഇനി വരാനുള്ളത് കേരള ജനത മൊത്തം
നെടുവീ4പ്പോടെ കാത്തിരിക്കുന്ന
”ഉരുക്കു സതീശന്‍” ഫിലിം റിസല്‍റ്റ് ആണ്….
എന്റെ 9-ാ മത്തെ സിനിമയായ ”ഉരുക്കു സതീശന്‍ സെന്‍സറിങ് കഴിഞ്ഞു…ജൂണ്‍ ഒന്നിന് റിലീസ്..10 ലക്ഷം കലക്ട് ചെയ്താലേ ഞാന്‍ ഹാപ്പി ആകൂ….(5 ലക്ഷം ലാഭമാകും)
”ഉരുക്കു സതീശന്‍” ഒരു മാസ്സ് പടമല്ല…ഭീകരമായ ഷോട്ടുകളോ, തെലുങ്ക് സിനിമാ മോഡല്‍ സ്റ്റണ്ട്‌സോ ഇതിലില്ല….വളരെ റിയലിസ്റ്റിക്ക് ആയ ഒരു കഥാ ചിത്രമാണിത്….
ന്യൂ ജനറേഷന്‍ സിനിമയിലൊക്കെ കാണുന്ന പോലുള്ള മദ്യപാനം, മയക്കു മരുന്ന്,പുകവലി ഒന്നും ഇതിലില്ല….സ്ത്രീ വിരുദ്ധ പരാമ4ശങ്ങളോ, ഡബിള്‍ മീനിങ് കോമഡിയും ഇല്ല…ഇതൊരു കുടുംബ ചിത്രം….
വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടാല്‍ ഒരു കിടിലന്‍ സിനിമ കാണാം….പതിവ് നായകന്‍, നായികാ സങ്കല്‍പങ്ങളെല്ലാം മാറ്റി വെച്ചു മാത്രം ഈ സിനിമ കാണാന്‍ അപേക്ഷ….
ഇത് സന്തോഷ് പണ്ഡിറ്റ് എന്ന സ്റ്റാറിന്റെ സിനിമയല്ല….സന്തോഷ് പണ്ഡിറ്റ് എന്ന നടന്റെ മാത്രം സിനിമ ആണ്….
(വാല്‍കഷ്ണം:- അഥവാ ഈ പടം എങ്ങാനും മാന്യമായ് പൊട്ടിയാല്‍ ഞാന്‍ ഉടനെ ”ഉരുക്ക് 2” എന്ന പേരിലൊരു പടം കൂടി ചെയ്യും….മലയാളികളെല്ലാം അതു കണ്ടു. സൂപ്പര്‍ മെഗാ ഹിറ്റ് ആക്കും….ആട് 2 ന്റെ റെക്കോര്‍ഡ് അങ്ങനെ ഞാന്‍ തക4ക്കും…എല്ലാവരും ജാഗ്രതൈ… നോക്കിക്കോ…)