തങ്ങളുടെ ആണവശേഷി ഉയര്‍ത്തിക്കാട്ടി അമേരിക്കക്കെതിരെ ഭീഷണി മുഴക്കിയ ഉത്തരകൊറിയന്‍ പരമാധികാരി കിങ് ജോങ് ഉന്നിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്. ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍ വലിയ നൂക്ലിയര്‍ ബട്ടണാണ് തന്റെ പക്കലുള്ളതെന്നാണ് ട്രംപ് മറുപടി നല്‍കിയത്. ആണവബട്ടണ്‍ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്നും ഇതു ഭീഷണിയല്ല, യാഥാര്‍ഥ്യമാണെന്നു യുഎസ് തിരിച്ചറിയണമെന്നുമുള്ള കിം ജോങ് ഉന്നിന്റെ പ്രസ്ഥാവനയാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ആണവായുധ ബട്ടണ്‍ എപ്പോഴും തന്റെ മേശയ്ക്കകത്താണെന്നാണ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞത്. എന്റെ കയ്യിലും ആണവായുധ ബട്ടണ്‍ ഉണ്ടെന്നും എന്നാല്‍ അത് അയാളുടെ കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ വലുതും കൂടുതല്‍ ശക്തവുമാണെന്നും അദ്ദേഹത്തിന്റെ പ്രസക്തിയില്ലാത്ത പട്ടിണിരാജ്യത്തെ ആരെങ്കിലും ഒന്ന് അദ്ദേത്തിന് പറഞ്ഞു കൊടുക്കൂ. മാത്രവുമല്ല എന്റെ കയ്യിലുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കുന്നതാണെന്നും-ട്രംപ് ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് കിങ് ജോങ് അമേരിക്കയെ നശിപ്പിക്കാന്‍ കഴിവുള്ള ന്യൂക്‌ളിയര്‍ ബട്ടന്‍ തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞത്. മുന്‍പ് വേണ്ടി വന്നാല്‍ ഉത്തര കൊറിയയെ മൊത്തത്തില്‍ നശിപ്പിക്കാന്‍ അമേരിക്കക്കാവുമെന്ന് ട്രംപും നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഐക്യരാഷ്ട്രസഭയിലും ഇരു രാജ്യങ്ങള്‍ പരസ്പരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു.