ആദ്യസെറ്റ് കൈവിട്ടെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ തിരിച്ചുപിടിച്ചാണ് റൊമാനിയന്‍ താരം കിരീടത്തില്‍ മുത്തമിട്ടത്. ഈ കിരീടനേട്ടത്തോടെ, ഗ്ലാന്‍സ്‌ലാമുകളൊന്നും നേടാതെ ലോക ഒന്നാം റാങ്കിലെത്തിയ താരമെന്ന ചീത്തപ്പേരും സിമോണ ഹാലെപ്പിന് മാറ്റാനായി. ഇതുവരെ ഗ്രാന്‍ഡ്‌സ്ലാമുകളിലൊന്നും കിരീടം നേടാന്‍ സിമോണയ്ക്ക് കഴിഞ്ഞിരുന്നില്ല. ഫൈനലില്‍ പരാജയം അറിഞ്ഞ അമേരിക്കന്‍ താരമായ സ്‌ലോവാന്‍ സ്റ്റീഫന്‍സ് കഴിഞ്ഞവര്‍ഷത്തെ യുഎസ് ഓപ്പണ്‍ ജേതാവാണ്.