കോഴിക്കോട്/കല്‍പ്പറ്റ/കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്റ്റര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മലപ്പുറത്ത് കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്റ്റര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴയെ തുടര്‍ന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചേര്‍ത്തല, കുട്ടനാട്, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണ് അവധി നല്‍കിയിട്ടുള്ളത്.
കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഇന്ന് അവധിയായിരിക്കും. കോട്ടയം നഗരസഭയിലെയും ആര്‍പ്പൂക്കര, അയ്‌നമനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം പഞ്ചായത്തുകളിലെ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. അതേസമയം, സംസ്ഥാന സര്‍ക്കാരോ വിവിധ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. ബുധനാഴ്ച രാത്രിയിലെ അതിശക്തമായ മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ പുഴകളിലും തോടുകളിലും മറ്റും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്നും അപകട സാധ്യത കണക്കിലെടുത്താണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുള്ളതെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.
മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണം.