സോച്ചി: ഓസ്‌ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷക്ക് പ്രഹരമേല്‍പ്പിച്ച് പെറുവിന് വീണ്ടും ഗോള്‍. ക്യാപ്റ്റന്‍ ഗ്യുറേറോയുടെ മികവിലാണ് പെറുവിന്റെ രണ്ടാമത്തെ ഗോള്‍. 18-ാം മിനിറ്റില്‍ ആന്ദ്രെ കാറിലോയുടെ ഗോളിന് വഴിയൊരുക്കിയ ഗ്യുറേറോ 50-ാം മിനിറ്റില്‍ സ്വയം ഗോള്‍ കണ്ടെത്തുകയായിരുന്നു. ക്യൂവയുടെ പാസില്‍ ഓസ്ട്രേലിയയുടെ പ്രതിരോധത്തേയും ഗോള്‍കീപ്പറേയും കാഴ്ച്ചക്കാരാനാക്കിയാണ് ഗ്യുറേറോ ഗോളടിച്ചത്.
18-ാം മിനിറ്റില്‍ ആന്ദ്രെ കാറിലോയാണ് പെറുവിന് ലീഡ് നല്‍കിയത്. ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗ്യുറേറോ നല്‍കിയ ക്രോസ് അതിവേഗത്തില്‍ പിടിച്ചെടുത്ത് ഒരു ഹാഫ് വോളിയിലൂടെ കാറിലോ പോസ്റ്റിന്റെ വലതു മൂലയിലെത്തിക്കുകയായിരുന്നു.
പെറുവിനെതിരേ മികച്ച ഗോള്‍ വ്യത്യാസത്തില്‍ ജയത്തിനൊപ്പം ഫ്രാന്‍സ്-ഡെന്‍മാര്‍ക്ക് മത്സരത്തില്‍ ഡെന്‍മാര്‍ക്ക് തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ ഓസ്‌ട്രേലിയക്ക് അവസാന പതിനാറില്‍ എത്താന്‍ സാധിക്കു.