കൊച്ചി: നിരപരാധിത്വം തെളിയിക്കുന്ന വരെ സംഘടനയിലേക്കില്ലെന്ന് വിശദമാക്കിയുള്ള ദിലീപിന്റെ കത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
കത്തിനെ കുറിച്ച് അമ്മയുടെ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. മോഹന്‍ലാല്‍ കേരളത്തില്‍ എത്തിയതിന് ശേഷം യോഗത്തിനുള്ള തീയതി തീരുമാനിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി. രാജിവെച്ച നടിമാര്‍ അമ്മയുടെ ശത്രുക്കളല്ലെന്നും പറ്റുമെങ്കില്‍ അവരുമായുള്ള കൂടിക്കാഴ്ചയും ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഭാവന, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ രാജി വെച്ചത്.