തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലര്‍ന്നെതന്ന് പരിശോധനയില്‍ കണ്ടെത്തിയ 51 കമ്പനികളുടെ വെളിച്ചെണ്ണയുടെ വില്‍പന നിരോധിച്ചു. ഇവയുടെ ഉല്‍പാദനം, സംഭരണം, വില്പന എന്നിവയാണ് നിരോധിച്ചത്. പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍സ് ആക്ട് 2006 പ്രകാരം നിരോധനം ഏര്‍പ്പെടുത്തിയത്.
പാലക്കാട്, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങള്‍ കൂടാതെ തമിഴ്‌നാട്അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഏറെയും. ശനിയാഴ്ച നിരോധിച്ച 51 ബ്രാന്‍ഡുകള്‍ കൂടാതെ ജൂണ്‍ ആദ്യം 45 ബ്രാന്‍ഡ് വെളിച്ചെണ്ണ കൂടി മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയതിന്റെ പേരില്‍ ഭക്ഷ്യസുരക്ഷവിഭാഗം നിരോധിച്ചിരുന്നു.
100 ശതമാനം നാച്വറല്‍ പൗര്‍ണമി ഡബിള് ഫില്‍േട്ടഡ് കോക്കനട്ട് ഓയില്‍ (കാസര്‍കോട്), ബി.എസ്.ആര്‍ പ്രീമിയം ക്വാളിറ്റി (ധര്‍മപുരം), മഹാരാസി (മുത്തൂര്‍), കേര നാളികേരം വെളിച്ചെണ്ണ (കൊച്ചി), കേര മൗണ്ട് (പാലക്കാട്), കേരവൃക്ഷ (പാലക്കാട്), കേര ടോപ് (കൊച്ചി), കേരസ്വാദ് വെളിച്ചെണ്ണ ഗോള്‍ഡ് (കൊച്ചി), കേരലൈഫ് (ഗോവിന്ദപുരം), കെ.പി.എന് സുധം (കൊച്ചി), ഫ്രഷ് കേര ഗോള്ഡ് പ്യൂര്‍ (പാലക്കാട്), കേര സ്റ്റാര്‍ (ഗോവിന്ദപുരം), എസ്.ജി.എസ് സിംബല്‍ ഓഫ് ക്വാളിറ്റി കേര പ്രീമിയം (പാലക്കാട്), കേരരുചി ഡബിള്‍ ഫില്‍ട്ടേഡ് (അടൂര്‍), കേര വിന്‍ (ആലുവ), കേര റിച്ച് (പാലക്കാട്), കേര പ്രീമിയം (പാലക്കാട്), കേരഭാരത് (ഗോവിന്ദപുരം), കേര കിങ് (പാലക്കാട്), മാലതീരം നാച്വറല് (പാലക്കാട്), റോയല് കുക്ക് (മലപ്പുറം), കേര കോ പ്യൂര്‍ (ഷൊര്‍ണൂര്‍), ഭരണി ഗോള്‍ഡ് (മുണ്ടൂര്‍), കൊച്ചിന്‍ ഡ്രോപ്‌സ് (പാലക്കാട്), ഗംഗ ഗോള്‍ഡ് നാച്വറല്‍ (തിരുപ്പൂര്‍).
എസ്.എം.എസ് കോക്കനട്ട് ഓയില്‍ (വെള്ളക്കോവില്‍), എസ്.കെ.എസ് ആയുഷ് (കോഴിക്കോട്), സില്വര് ഫ്‌ലോ (പാലക്കാട്), കാവേരി (പാലക്കാട്), എവര്‍ഗ്രീന്‍ (ഗോവിന്ദപുരം), കേര ഹണി (കോയമ്പത്തൂര്‍), കെ.എം.ടി (പാലക്കാട്), കോകോ ഡ്രോപ്‌സ് (കോയമ്പത്തൂര്‍), ഡ്രീം കേര (പാലക്കാട്), വെല്‍ക്കം കുറ്റ്യാടി (കോഴിക്കോട്), എസ്.കെസ് പ്രിയം (കോഴിക്കോട്), കോകോ രുചി (മലപ്പുറം), മലബാര്‍ പി.എസ് ഗോള്‍ഡ് പ്രീമിയം (മേലാറ്റൂര്‍), എല്‍.പി.എം കേര ഡ്രോപ്‌സ് (കൊച്ചി), കോകോ സ്മൃതി (പാലക്കാട്), കേര ഉചി (അടൂര്‍), കേരള നന്മ (പാലക്കാട്), പി.വി.എസ് പ്രീതി (കോഴിക്കോട്), ലൈവ് ഓണ് (കണ്ണൂര്‍), കേര മഹിമ (മലപ്പുറം), സം സം ബ്രാന്‍ഡ് (കണ്ണൂര്‍), രാഗ് (ആലപ്പുഴ), ഈസി (കോഴിക്കോട്), കോക്കോവിറ്റ എഡിബിള്‍ (എറണാകുളം), എ.എം (കോഴിക്കോട്), കേരറാണി (തൃശൂര്‍).