ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നതായി സുപ്രീംകോടതി. ആയിരക്കണക്കിന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത് ഞെട്ടലുണ്ടാക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കുറച്ച് സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടക്കാത്തത് മനസിലാക്കാം. എന്നാല്‍, ആയിരക്കണക്കിന് സീറ്റുകളിലാണ് ഇപ്പോള്‍ ഇത് സംഭവിച്ചിരിക്കുന്നതെന്ന് ചീഫ് ജസിറ്റസ് ദീപക് മിശ്ര പറഞ്ഞു.
പശ്ചിമബംഗാളിലെ 34 ശതമാനം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും തൃണമുലിന് എതിരാളികളുണ്ടായിരുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. വാര്‍ഡുകളിലും പഞ്ചായത്ത് സമിതികളുലും ജില്ലാ പരിഷതിലും മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള എതിരില്ലാതെ വിജയിച്ചിരുന്നു. ബിര്‍ബുഹും, ബാന്‍കുര, മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗാന തുടങ്ങിയ ജില്ലകളിലെല്ലാം തൃണമൂലിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല.