മോസ്‌കോ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. പെനാല്‍ട്ടി ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളില്‍ നാലെണ്ണം ഇംഗ്ലണ്ട് വലയിലെത്തിച്ചപ്പോള്‍. മൂന്നെണ്ണം മാത്രമേ കൊളംബിയക്ക് വലയിലെത്തിക്കാനയുള്ളു. നിശ്ചിത സമയത്തും എക്‌സ്ട്രാടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്നു. തുടക്കത്തിലെ ആധിപത്യം ഇംഗ്ലണ്ടിന് കളിയിലുടനീളം സ്ഥാപിക്കാനായില്ല. അതേ സമയം ഇംഗ്ലീഷ് പ്രതിരോധനിരയുടെ കരുത്ത് പ്രകടമാവുകയും ചെയ്തു. ഫാല്‍ക്കവോയുടേയും ക്വിന്റെറോയുടേയും ക്വാഡ്രാഡോയുടെ മുന്നേറ്റത്തിന് പലപ്പോഴും ഇംഗ്ലീഷ് ബോക്സ് വരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. മറുഭാഗത്ത് ഹാരി കെയിനും സ്റ്റെര്‍ലിങിനും തുടരെ തുടരെ അവസരങ്ങള്‍ തേടിയെത്തി. പന്ത് വലയിലെത്തിയില്ലെന്ന് മാത്രം.
രണ്ടാം പകുതിയിലെ 57ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലുടെ ഇംഗ്ലണ്ട് മുന്നിലെത്തി. ഇംഗ്ലണ്ട് മുന്നിലെത്തിയതോടെ കൊളംബിയ ആക്രമിച്ച് കളിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഗോള്‍മുഖം വിറപ്പിക്കുന്ന ചില നീക്കങ്ങള്‍ കൊളംബിയ നടത്തി. ഇതിന് മല്‍സരത്തിന്റെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലെ മൂന്നാം മിനുട്ടില്‍ ഫലമുണ്ടായി. യെരി മിനയുടെ ഗോളിലുടെ കൊളംബിയ ഒപ്പം പിടിച്ചു. പിന്നീട് എക്‌സ്ട്രാ ടൈമിലെ ആദ്യ പകുതിയില്‍ കൊളംബിയയും രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടും കളിയില്‍ ആധിപത്യം നേടി. എങ്കിലും ഗോള്‍ അകന്നതോടെ മല്‍സരം അനിവാര്യമായ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു.
കൊളംബിയക്കുവേണ്ടി ഫാല്‍ക്കാേവോ, ക്വാഡ്രാഡോ, മുറിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങുകയും കാര്‍ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോര്‍ദന്‍ പിക്ക്‌ഫോര്‍ഡ് തടയുകയും ചെയ്തു. ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ന്‍, റാഷ്‌ഫോര്‍ഡ്, ട്രിപ്പിയര്‍, ഡീര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹെന്‍ഡേഴ്‌സന്റെ കിക്ക് കൊളംബിയന്‍ ഗോളി ഓസ്പിന തടഞ്ഞിട്ടു.