തിരുവനന്തപുരം: കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സീരിയല്‍ നടിയേയും അമ്മയും സഹോദരിയും റിമാന്‍ഡ് ചെയ്തു. കൊല്ലം മനയന്‍ കുളങ്ങര തിരുമുല്ലവാരം ഉഷസില്‍ രമാദേ വി(56)മക്കളായ സീരിയല്‍ നടി സൂര്യാ ശശികുമാര്‍ (36)ശ്രുതി (29) എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. മൂന്നു പേരെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
ഇടുക്കി അണക്കരയില്‍ നടത്തിയ കള്ളനോട്ട് വേട്ടയെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. മൂന്നു പേരെയും കൊല്ലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അണക്കരയില്‍ നിന്നു 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ലിയോസാം (44), കരുനാഗപ്പള്ളി അത്തിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍(46), പുറ്റടി അച്ച ക്കാനം കടിയന്‍കുല്‍ രവീന്ദ്രന്‍ (58) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യചെയ്തതില്‍ നിന്നാണ് കള്ളനോട്ട് അച്ചടിക്കുന്ന കേന്ദ്രം മനസിലായത്.
എട്ടു മാസമായി രമേദേവിയുടെ വീടിന്റെ മുകള്‍ നിലയിലാണ് അച്ചടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. എട്ടു കോടി രൂപ അച്ചടിക്കുകയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. ലിയോസാം, കരുനാഗപ്പള്ളി കൃഷ്ണകുമാര്‍ രവീന്ദ്രന്‍ എന്നിവരാണ് നോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത്. നോട്ട് അച്ചടിക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ രമാദേവി 4.5 ലക്ഷം രൂപസംഘത്തിന് നല്‍കുകയും ചെയ്തു. ഒരുലക്ഷം രൂപ നല്‍കിയാല്‍ 3.5 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണു സംഘം നല്‍കിയിരുന്നത്. കിട്ടുന്ന നല്ല നോട്ടില്‍ പകുതി രമാദേവിക്ക് നല്‍കണമെന്നാണ് കരാര്‍. 5000 ചതുരശ്രഅടി വലുപ്പമുള്ള വീടിന്റെ മുകള്‍ നില ഇതിനായി വാടകയില്ലാതെ കൊടുത്തു.