കാസര്‍കോട്: ഉപ്പളയില്‍ ജീപ്പും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. നയാബസാര്‍ എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. കാസര്‍കോടുനിന്ന് മംഗലാപുരത്തേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ പേരും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല. അപകട കാരണം വ്യക്തമല്ല.